പ്രവാസി വെൽഫെയർ റിയാദ് ഘടകം സംഘടിപ്പിച്ച ഓണസദ്യ
റിയാദ്: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലെ കലാസാംസ്കാരിക മാധ്യമ ആരോഗ്യപ്രവർത്തകരും പ്രവാസി വെൽഫെയർ കമ്മിറ്റിയംഗങ്ങളും സദ്യയിൽ പങ്കാളികളായി. മാധ്യമ പ്രവർത്തകനായ വി.ജെ. നാസറുദ്ദീൻ, പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് എന്നിവർ സംസാരിച്ചു.
അഷ്റഫ് കൊടിഞ്ഞി സ്വാഗതവും അബ്ദുറഹ്മാൻ കുട്ടി നന്ദിയും പറഞ്ഞു. ഡോ. അബ്ദുൽ അസീസ്, ഗോപൻ കൊല്ലം, രശ്മി വിനോദ്, ധന്യ ശരത്, നാദിർഷ, സായ്നാഥ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ഖലീൽ പാലോട്,
അബ്ദുറഹ്മാൻ ഉലയാൻ, ഷഹ്ദാൻ, മിയാൻ തുഫൈൽ, ബാരിഷ് ചെമ്പകശ്ശേരി, സുനിൽ, അജ്മൽ, സൗമ്യ, റുഖ്സാന, ശിഹാബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.