പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ ശ​റ​ഫി​യ, മ​ഹ്ജ​ർ സം​യു​ക്ത മേ​ഖ​ല സ​മ്മേ​ള​നം ഉ​മ​ർ ഫാ​റൂ​ഖ് പാ​ലോ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ശ​റ​ഫി​യ, മ​ഹ്ജ​ർ സം​യു​ക്ത മേ​ഖ​ല​സ​മ്മേ​ള​നം

ജി​ദ്ദ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ റീ​ജ്യ​ന് കീ​ഴി​ലു​ള്ള ശ​റ​ഫി​യ, മ​ഹ്ജ​ർ സം​യു​ക്ത മേ​ഖ​ല സ​മ്മേ​ള​നം ജി​ദ്ദ​യി​ൽ ന​ട​ന്നു. വെ​സ്റ്റേ​ൺ റീ​ജ്യ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഉ​മ​ർ ഫാ​റൂ​ഖ് പാ​ലോ​ട് സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ ശ​ബ്ദ​ങ്ങ​ളെ​യെ​ല്ലാം അ​ടി​ച്ച​മ​ർ​ത്തി ഏ​കാ​ധി​പ​ത്യ ഭ​ര​ണം പൊ​തു​ജ​ന​ത്തി​നു​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രി​ൽ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​ന ചെ​യ്യു​ന്ന നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു രാ​ഷ്ട്ര നി​ർ​മി​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക. ഇ​ന്ത്യ​ക്ക് ശോ​ഭ​ന​മാ​യ ഒ​രു ഭാ​വി​യു​ണ്ട്. ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ അ​ത് പു​ല​രു​ക ത​ന്നെ ചെ​യ്യും. ഇ​തി​നാ​യി നാ​ട്ടി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ആ​ത്മാ​ർ​ഥ​മാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും ഉ​മ​ർ ഫാ​റൂ​ഖ് പാ​ലോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം വെ​സ്റ്റേ​ൺ റീ​ജ്യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. അ​ഷ്‌​റ​ഫ് നി​ർ​വ​ഹി​ച്ചു. മ​ഹ്ജ​ർ മേ​ഖ​ല പ്ര​സി​ഡ​ന്റ് ഷ​ഫീ​ഖ് മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തു​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ട​ന​യി​ൽ അം​ഗ​ത്വം എ​ടു​ത്ത യൂ​സ​ഫ് സ​ക​രി​യ, മു​ഹ​മ്മ​ദ് സ​ഫ​റു​ല്ല എ​ന്നി​വ​ർ​ക്ക് വെ​സ്റ്റേ​ൺ റീ​ജ്യ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലീ​ഖ​ത്ത്, ത​സ്ലീ​മ അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ അം​ഗ​ത്വ ഫോ​റം കൈ​മാ​റി.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​ള​റി​ങ്, പെ​ൻ​സി​ൽ ഡ്രോ​യി​ങ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഭി​ന​വ് പ്ര​ജി​ത്ത്, ദു​ആ ഇ​ർ​ഫാ​ൻ, റി​സാ​ൽ ഷെ​ഫി​ൻ (സ​ബ് ജൂ​നി​യ​ർ), ഹാ​നി​യ ഫാ​ത്തി​മ, ഇ​ശ​ൽ, ആ​ര​വ് ശ്യാം (​ജൂ​നി​യ​ർ), മി​ൻ​ഹാ​ജ് അ​ഷ്‌​റ​ഫ്, അ​മീ​ൻ അ​ഹ​മ്മ​ദ്, രി​ഹാ​ൻ (സീ​നി​യ​ർ) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ലെ​മ​ൺ സ്പൂ​ൺ മ​ത്സ​ര​ത്തി​ൽ ത​സ്‌​ലീ​മ അ​ഷ്‌​റ​ഫ്, സ​ബി​ത ഇ​സ്മാ​ഈ​ൽ, ഷാ​ഹി​ന ആ​ബി​ദ് എ​ന്നി​വ​രും ബാ​ൾ പാ​സി​ങ് മ​ത്സ​ര​ത്തി​ൽ റു​ബീ​ന ജാ​സ്മി​ൻ, ശ​ഹ​ർ​ബാ​ൻ നൗ​ഷാ​ദ്, ത​സ്‌​ലീ​മ അ​ഷ്‌​റ​ഫ് എ​ന്നി​വ​രും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ശ​ബീ​ബ് പാ​ണ്ടി​ക്കാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ ഫ്രൈ​ഡേ ക്ല​ബ് അ​വ​ത​രി​പ്പി​ച്ച ദ​ഫ്മു​ട്ട്, ഒ​പ്പ​ന, സ​ഫീ​ന ജ​ലീ​ൽ, റ​ഹ്മ​ത്ത് നി​സാ​ർ, ഫ​സ്‌​ല ഉ​മ​ർ എ​ന്നി​വ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ കു​ട്ടി​ക​ളു​ടെ ഒ​പ്പ​ന എ​ന്നി​വ പ​രി​പാ​ടി​യി​ൽ അ​ര​ങ്ങേ​റി. ഗാ​ന​മേ​ള​യി​ൽ ഇ​സ്മാ​ഈ​ൽ മ​ക്ക, പ്ര​ജി​ത്ത്, സു​ധീ​ർ, സ​ക്കീ​ർ ഹു​സൈ​ൻ നു​ക്ലി, റ​മീ​സ്, സാ​ദി​ഖ​ലി തു​വ്വൂ​ർ, എ​ൻ.​കെ അ​ഷ്‌​റ​ഫ്, കെ.​എം അ​നീ​സ്, ത്വാ​ഹ, ഫാ​ത്തി​മ ന​ഷ, റൂ​ഹി ന​ജ്മു​ദ്ധീ​ൻ, ആ​യി​ഷ നു​ബ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ശ​റ​ഫി​യ മേ​ഖ​ല പ്ര​സി​ഡ​ന്റ് എം.​വി അ​ബ്ദു​ൽ റ​സാ​ഖ് സ്വാ​ഗ​ത​വും മ​ഹ്ജ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി ത​മീം അ​ബ്ദു​ല്ല ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഷാ​ദ് നി​ടോ​ളി, കു​ട്ടി മു​ഹ​മ്മ​ദ് കു​ട്ടി, നി​സാ​ർ ബേ​പ്പൂ​ർ, ശി​ഹാ​ബ് വേ​ങ്ങ​ര, ഷി​ഫാ​സ്, അ​ബ്ദു​ൽ അ​സീ​സ് കൊ​ണ്ടോ​ത്ത്‌, ഹ​സീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Pravasi Welfare Joint Sector Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.