റിയാദ്: പ്രവാസി വെൽഫെയർ ദല്ല ഏരിയയിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവെൻഷൻ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് സലീം മാഹി ഉദ്ഘാടനം ചെയ്തു. നാളുകൾ കഴിയുംതോറും ജനപക്ഷ രാഷ്ട്രീയത്തിന്റെ സ്വീകാര്യത വർധിച്ചുവരുകയാണെന്ന് വെൽഫെയർ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലെ ജനപങ്കാളിത്തം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഗുണ്ടാരാജും ലഹരിയും കൂടാതെ സാമ്പത്തിക അസമത്വവും വിലക്കയറ്റവും രൂക്ഷമായ നാട്ടിൽ ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രകമ്മിറ്റിയംഗം എൻജി. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. ദല്ല ഏരിയ കമ്മിറ്റി ഭാരവാഹികൾ: സി.പി. അൻവർ സാദത്ത് (പ്രസി.), ശുക്കൂർ (സെക്ര.), റിയാസ് (ട്രഷ.), കെ.കെ. മുഹമ്മദ്, മുഹമ്മദ് അഷ്റഫ്, ആബിദ്, സദറുദ്ദീൻ, റിയാസ്, ശുക്കൂർ, കൃഷ്ണകുമാർ, അൻവർ സാദത്ത് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). സദറുദ്ദീൻ കീഴിശ്ശേരി, റിയാസ്, ശുക്കൂർ, കൃഷ്ണകുമാർ എന്നിവർ കേന്ദ്ര ഇലക്ടറൽ കോളജ് അംഗങ്ങളായിരിക്കും. സി.പി. അൻവർ സാദത്ത് പുതിയ പ്രസിഡൻറായി ചുമതലയേറ്റു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.