അഫ്സൽ ഹുസൈൻ (സെക്ര.), ഫൈസൽ കൊല്ലം (പ്രസി.), ഷമീർ മേലേതിൽ (ട്രഷ.)
റിയാദ്: പുതിയ കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ ബത്ഹ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫൈസൽ കൊല്ലം (പ്രസി.), അഫ്സൽ ഹുസൈൻ (സെക്ര.), ഷമീർ മേലേതിൽ (ട്രഷ.), ശിഹാബ്, ഷമീർ, ഷാനിദ്, ശബ്ന, സനിത, നസീറ, ഖലീൽ അബ്ദുല്ല, അഷ്റഫ്, അഫ്സൽ ഹുസൈൻ, മുഫീദ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.
ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ ചേർന്ന തെരെഞ്ഞെടുപ്പ് കൺവെൻഷൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ഖലീൽ പാലോട് ഉദ്ഘാടനം ചെയ്തു. ഷമീർ മേലേതിൽ, ശബ്ന ലത്തീഫ്, മുഫീദ്, ഖലീൽ അബ്ദുല്ല, ശിഹാബ് കുണ്ടൂർ എന്നിവർ സെൻട്രൽ കമ്മിറ്റി ഇലക്ടറൽ കോളജിലെ പ്രതിനിധികളായിരിക്കും. പുതിയ പ്രസിഡൻറ് ഫൈസൽ കൊല്ലം ചുമതലയേറ്റ് സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.എം. അഷ്റഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മേഖല പ്രസിഡൻറ് ശിഹാബ് കുണ്ടൂർ സ്വാഗതവും ഏരിയ സെക്രട്ടറി ഷമീർ മേലേതിൽ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.