അൽ ഖോബാർ: ജമ്മു- കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റി പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തി. ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം അതിജീവനത്തിനും സ്വസ്ഥതക്കുമായി കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭിന്നതക്കിടയാക്കി സമൂഹത്തിൽ അസഹിഷ്ണുത വളർത്താൻ ശ്രമിക്കുന്ന പ്രചരണങ്ങൾക്കുമേൽ കർശന നടപടികൾ വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു. പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും മാനവിക പിന്തുണയും സഹായവും നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.