പ്രവാസി - ഗ്രാൻഡ് ഹൈപ്പർ ഓണാഘോഷം അഷ്റഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസി വെൽഫെയറും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റും ചേർന്ന് റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി കേന്ദ്ര കമ്മിറ്റിയംഗം അഷ്റഫ് കൊടിഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ ബ്രാഞ്ച് മാനേജർ ഫറാസ്, സൂപ്പർവൈസർ നാസറുദ്ദീൻ, 'ഗൾഫ് മാധ്യമം' റസിഡന്റ് മാനേജർ സലീം മാഹി, പ്രവാസി ജനറൽ സെക്രട്ടറി എം.പി ഷഹ്ദാൻ, സൈനക്സ് എം.ഡി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികൾ ഓണാഘോഷങ്ങൾക്ക് നിറം പകർന്നു.
ഹയാൽ ഷാനിദ്, തനാസ് ഷാനിദ്, ഇഷ മിർസ, ഇന ഹംറിൻ, ഇശൽ, ഇസ്സ, നേസ, അമീൻ മുഹമ്മദ്, അഫാൻ മുഹമ്മദ്, ഇനാം റമദാൻ, ഇനായ എന്നിവർ ഓണപ്പാട്ടിന്റെ താളത്തിൽ അവതരിപ്പിച്ച സംഘനൃത്തം, യാസീൻ അഹ്മദ് സാഹിർ, സഅദ് മുഹമ്മദ് സലീഹ്, ഇശൽ ആൻഡ് ഫാത്തിമ സഹ്റ, സൽമാൻ, ഫാത്തിമ സഹ്റ എന്നിവരുടെ നാടൻ പാട്ടുകളും അരങ്ങേറി. അയന നൗറിൻ, നതാഷ, റിസ മർയം, താനിയ എന്നിവർ ഗ്രൂപ്പ് ഡാൻസ് അവതരിപ്പിച്ചു. സൈനക്സ് കലാകാരൻമാർ അണിനിരന്ന ഗാനമേളയിൽ റിനു, ജെറിൻ, സജീവ്, രതീഷ്, രജീഷ് എന്നിവർ ഗാനങ്ങളാലപിച്ചു. മാവേലിയായി വേഷമിട്ട റിജുൽ അനുവാചകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികൾക്കായി നടന്ന കസേരകളിയിൽ ഇഷാ, സഹ്റ, ഹയാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുതിർന്നവരുടെ പൂക്കളത്തിൽ പൂവെക്കുന്ന മത്സരത്തിൽ റാഹത്ത് വിജയിയായി. നെജു കബീർ, ഷഫാ സൽമ എന്നിവർ വിധി നിർണയിച്ച പായസ മത്സരത്തിൽ ഗ്രീൻ ചില്ലി, പിസ്ത കൊണ്ട് പായസമുണ്ടാക്കിയ സുനൈദ് അസീസ് ഒന്നാം സ്ഥാനവും മുംതാസ് നസീർ, ഷബീബ നുവൈർ എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാന വിതരണം ഗ്രാൻഡ് ഹൈപ്പർ ജനറൽ മാനേജർ ഷമീർ ബാബു, പ്രവാസി സി.സി അംഗങ്ങളായ ഫജ്ന ഷഹദാൻ, ജസീറ അജ്മൽ, ബഷീർ പാണക്കാട്, ടി.പി ആയിഷ എന്നിവർ നടത്തി. ജെറി സൈനക്സ് അവതാരകനായിരുന്നു. ഉമർ ഫാറൂഖ് അഫ്സൽ ഹുസൈൻ, റംസിയ അസ്ലം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.