പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രകാശന് കേളി ബത്ഹ ഏരിയ രക്ഷാധികാരി കമ്മറ്റിയുടെ ഉപഹാരം കൺവീനർ അനിൽ അറയ്ക്കൽ കൈമാറുന്നു
റിയാദ്: 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ പ്രസിഡൻറ് സി.ടി. പ്രകാശന് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളി രൂപവത്കരണ കാലം മുതൽ അംഗമായ പ്രകാശൻ കേളിയുടെ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. കേളിയുടെ സാംസ്കാരിക, ജീവകാരുണ്യ, സംഘടനാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രകാശൻ കേളിയിൽ മറ്റു സംഘടനാ ചുമതലകളും വഹിച്ചിട്ടുണ്ട്. മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്ത് കുറ്റിപ്പാല സ്വദേശിയാണ്. റിയാദിലെ പ്രിൻറിങ് പ്രസ് ജീവനക്കാരനായിരുന്നു. ബത്ഹ ഏരിയ പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡൻറ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു.
കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ, ഗോപിനാഥൻ വേങ്ങര, ഷാജി ജോസഫ്, കേന്ദ്ര ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കൂട്ടായി, ജോയിൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെൻ ആൻറണി, പ്രതീപ് രാജ്, മധു ബാലുശ്ശേരി, ബത്ഹ ഏരിയ ജോയിൻറ് സെകട്ടറി മുരളി കണിയാരത്ത്, മാധ്യമ വിഭാഗം പ്രതിനിധി നാസർ കാരക്കുന്ന്, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ അനിൽ അറക്കൽ, ഏരിയ ട്രഷറർ രാജേഷ് ചാലിയാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, തങ്കച്ചൻ, ഉമർ, ഗോപി, ഷഫീഖ്, വിനോദ് മലയിൽ, സൗബീഷ് കൊള്ളിയിൽ, പി.എസ്.എ. റഹ്മാൻ, അഡ്വ. അജിത് ഖാൻ, രാജേഷ് കടപ്പാടി, ജസ്റ്റിൻ ജയരാജ്, മുജീബ് റഹ്മാൻ, ജയകുമാർ പുഴയ്ക്കൽ, ഷമീർ ബാബു, അനീഷ്, മാർക്സ് എന്നിവർ സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കൺവീനർ അനിൽ അറയ്ക്കലും ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി പ്രഭാകരൻ കണ്ടോന്താറും പ്രകാശന് കൈമാറി. സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.