പൊന്നാനി വെൽഫെയർ കമ്മിറ്റി ദമ്മാം ചാപ്റ്റർ വിദ്യാർഥികളുടെ മികച്ച അക്കാദമിക് നേട്ടങ്ങളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങ്
ദമ്മാം: പൊന്നാനി വെൽഫെയർ കമ്മിറ്റി (പി.ഡബ്ല്യു.സി) ദമ്മാം ചാപ്റ്റർ വിദ്യാർഥികളുടെ മികച്ച അക്കാദമിക് നേട്ടങ്ങളെ അനുമോദിച്ചു.
ജിയോ പൊളിറ്റിക്കൽ ആൻഡ് ഇൻറർനാഷനൽ റിലേഷൻസ് ഇൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം നേടിയ സിനാൻ ഫൈസൽ, സൈക്കോളജിയിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടിയ ഹനാൻ ഹംസ, സി.ബി.എസ്.ഇ പ്ലസ് ടു വിജയകരമായി പൂർത്തിയാക്കിയ റിസ സൈനബ് റിഷാദ്, ഷെദ കാജാ, സി.ബി.എസ്.ഇ 10-ാം ക്ലാസ് പൂർത്തിയാക്കിയ ഫാത്തിമ ഉമർ, എ.വി. ആയിഷ റിഫ്ക, അറബിക് വിഷയത്തിൽ നൂറിൽ നൂറ് മാർക്ക് നേടി സ്കൂളിലെ അറബിക് ലാംഗ്വേജ് ടോപ്പർ ആവുകയും ചെയ്ത യാഇറ ഫൈസൽ എന്നിവരെ അനുമോദിച്ചു.
കൂടാതെ പത്താം തരം പൂർത്തിയാക്കിയ മുഹമ്മദ് ഫുആദ് എം.പി, നുഹയ്ൽ അമാനുള്ള, ഹിഫ്സുൽ ഖുർആൻ വിജയകരമായി പൂർത്തിയാക്കുകയും പത്താംതരം മികച്ച മാർക്കോടെ വിജയിക്കുകയും ചെയ്ത റാസി അഹമ്മദ് ബിസ്മി എന്നിവരെയും പ്രത്യേകം അനുമോദിച്ചു.
പ്രസിഡൻറ് ഫൈസൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീർ മൂച്ചിക്കൽ മോഡറേറ്ററായി പ്രവർത്തിച്ചു. കാജാ മാസ്റ്റർ പി.ഡബ്ള്യു.സി നടത്താനിരിക്കുന്ന പ്രോജക്ടിനെ കുറിച്ച് വിശദീകരിച്ചു.
ജോയിൻറ് സെക്രട്ടറി സിറാജ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ഹംസക്കോയ വിജയികൾക്ക് ആശംസകൾ നേർന്നു. ട്രഷറർ സമീർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഫിറോസ് ഖാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.