ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റ​ത്തി​ൽ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്ത​വ​ർ​ക്ക്​ സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ എ​ട​ക്കാ​ട് മെ​മ്പ​ർ​ഷി​പ്​ ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

പൊ​ലീ​സ്–ആ​ർ.​എ​സ്.​എ​സ് ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം –ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം

ദ​മ്മാം: ക​ണ്ണൂ​ർ ക​ണ്ണ​വ​ത്ത് എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ ത​ങ്ങ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും മു​ഖ്യ പ്ര​തി​ക​ളാ​യ ആ​ർ.​എ​സ്.​എ​സ് ക്രി​മി​ന​ലു​ക​ളെ പി​ടി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​ത് ആ​ർ.​എ​സ്.​എ​സും പൊ​ലീ​സും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ച്ച് പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​ൽ​ജ​മ​ഈ​ൻ ബ്രാ​ഞ്ച് ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​െൻറ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഫാ​ഷി​സ്​​റ്റ്​ വ​ർ​ഗീ​യ കോ​മ​ര​ങ്ങ​ൾ​ക്ക് വി​ടു​പ​ണി ചെ​യ്യാ​തെ നീ​തി ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​ക​ണം.

ഇ​തു​മാ​യി ന​ട​ക്കു​ന്ന ഏ​തു പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കും സോ​ഷ്യ​ൽ ഫോ​റം ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കും. പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ലാ​ഹു​ദ്ദി​ൻ തൊ​ളി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ ഫോ​റം കേ​ര​ള സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ എ​ട​ക്കാ​ട് മു​ഖ്യ​പ്രാ​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദി​ൻ ഇ​ട​ശ്ശേ​രി, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി ക​ല്ല​മ്പ​ലം സം​സാ​രി​ച്ചു. ജ​ഹ്ഫ​ർ അ​ഞ്ച​ൽ, ന​ജാ​ത്ത് നി​ല​മേ​ൽ, സി​ദ്ദീ​ഖ് ക​ല്ല​മ്പ​ലം, സ​ജാ​ദ് ക​ല്ല​മ്പ​ലം സം​ബ​ന്ധി​ച്ചു. ക​ൺ​വെ​ൻ​ഷ​നി​ൽ സോ​ഷ്യ​ൽ ഫോ​റ​ത്തി​ൽ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്ത​വ​ർ​ക്ക് സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ എ​ട​ക്കാ​ട് മെ​മ്പ​ർ​ഷി​പ്​ ന​ൽ​കി സ്വീ​ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.