ഉംറ അനുമതിപത്രമില്ലാതെ തീർഥാടകരെ മക്കയിൽ​ പ്രവേശിപ്പിക്കില്ല

ജിദ്ദ: ഉംറക്കുള്ള അനുമതിപത്രമില്ലാത്ത തീർഥാടകരെ മക്കയിൽ​ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന്​ മക്ക മേഖല റോഡ്​ സുരക്ഷ പ്രത്യേക​ സേന മേധാവി ബ്രിഗേഡിയർ അബ്​ദുൽ അസീസ്​ അൽഹമാദ്​ പറഞ്ഞു.ആരെങ്കിലും ഉംറ നിർവഹിക്കാൻ മക്കയിലേക്ക്​ വരുന്നുവെങ്കിൽ 'ഇഅ്​തമർനാ' ആപ്​ വഴി അനുമതിപത്രം നേടിയിരിക്കണം. അനുമതിപത്രമില്ലാതെ എത്തുന്ന ഒരു തീർഥാടകനും മക്കയിലേക്ക്​ പ്രവേശനാനുമതി നൽകില്ല. െഎഡൻറിറ്റി കാർഡും അനുമതിപത്രവും ഒത്തുനോക്കി ഉറപ്പുവരുത്തും. അനുമതിപത്രമുണ്ടെങ്കിലും അതിൽ രേഖപ്പെടുത്തിയ നിശ്ചിത സമയത്തല്ലാതെ പ്രവേശനാനുമതി നൽകില്ലെന്നും റോഡ്​ സുരക്ഷ മേധാവി പറഞ്ഞു.

ഒാരോ തീർഥാടകനും 'ഇഅ്​തമർനാ' ആപ്പിലൂടെ ഇഷ്യൂചെയ്​ത അനുമതിപത്രത്തിലെ സമയത്തെക്കുറിച്ച്​ ​ശരിയായ ബോധം വേണം. കാരണം, അതിൽ രേഖപ്പെടുത്തിയ സമയങ്ങളിലേ മക്കയിലേക്ക്​ പോകാനാകൂ. നിശ്ചിത സമയത്തിനും മുമ്പ്​ പ്രവേശന കവാടങ്ങളിലെത്തുന്നവരെ മടക്കിയയക്കുമെന്നും റോഡ്​ സുരക്ഷ മേധാവി പറഞ്ഞു. അനുമതിപത്രങ്ങൾ പരിശോധിച്ച്​ ഉറപ്പുവരുത്തുന്നതിന്​ അഞ്ചു​ ​കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്​. കോവിഡ്​ വ്യാപനം തടയാൻ ആരോഗ്യ, ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മുൻകരുതൽ നടപടികൾ പാലിച്ചിട്ടുണ്ടോയെന്നും കേന്ദ്രങ്ങളിൽവെച്ച്​​ ഉറപ്പുവരുത്തുമെന്നും റോഡ്​ സുരക്ഷ മേധാവി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.