റിയാദിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ
സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കെടുത്തവർ
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തു.
റിയാദിൽ നിന്ന് ബസ്സിൽ പുറപ്പെട്ട സംഘം ഖസബ് ഉപ്പു പാടം, ശഖ്റ ഹെറിറ്റേജ് വില്ലേജ്, തർമിദ ഒയാസിസ് ഫോർട്ട്, മറാത് ഹിൽ പാർക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. കോഓഡിനേറ്റർ അലി വാരിയത്ത്, പ്രസിഡൻറ് മുഹമ്മദാലി മരോട്ടിക്കൽ എന്നിവർ നേതൃത്വം നൽകി. യാത്രയിൽ ഉടനീളം വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് കരീം കാനാമ്പുറം വിവരണങ്ങൾ നൽകി.
ഹസീന മുജീബ് ക്വിസ് മത്സരം നയിച്ചു. അൻവർ മുഹമ്മദ് നേതൃത്വം നൽകിയ വിവിധ കലാപരിപാടികളും മുജീബ് മൂലയിൽ അണിയിച്ചൊരുക്കിയ ഫൺ ഗെയിംസും അരേങ്ങറി. എക്സിക്യുട്ടീവ് മെംബർമാരായ മജീദ് പാറക്കൽ, ജബ്ബാർ കോട്ടപ്പുറം, ഷാനവാസ്, സിയാവുദീൻ, കരീം കാട്ടുകുടി, ഹാരിസ് മേതല, തൻസിൽ ജബ്ബാർ തുടങ്ങിയവർ യാത്രയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.