പീസ് റേഡിയോ സൗദി കിഴക്കൻ പ്രവിശ്യ ഇഫ്താർ സംഗമത്തിൽ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി റമദാൻ സന്ദേശം നൽകുന്നു
ദമ്മാം: പീസ് റേഡിയോ സൗദി കിഴക്കൻ പ്രവിശ്യ നേതൃസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ മദീനി റമദാൻ സന്ദേശം നൽകി. മുഹസിൻ ഒളവണ്ണ അധ്യക്ഷത വഹിച്ചു.
സംഗമം അർഷദ് ബിൻ ഹംസ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ വിലത്തൂർ, സക്കരിയ്യ അൽഖോബാർ, ഫൈസൽ കൈത്തയിൽ, ഷൗക്കത്ത് നിലമ്പൂർ, ഉസ്മാൻ ജുബൈൽ, അബ്ദുൽ മന്നാൻ കൊടുവള്ളി, അനസ് വെമ്പായം, അബ്ദുൽ അസീസ് വെളിയങ്കോട് എന്നിവർ സംസാരിച്ചു. പീസ് റേഡിയോ റമദാൻ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദമ്മാംതല സൈൻ അപ് കാമ്പയിന് ചടങ്ങിൽ തുടക്കം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.