റിയാദ് പന്താരങ്ങാടി മഹല്ല് കമ്മിറ്റി വാർഷിക സംഗമത്തിൽ സ്ഥാപക നേതാക്കളെയും
അതിഥിയായി നാട്ടിൽനിന്നെത്തിയവരെയും പ്രീമിയം ഇഖാമ ലഭിച്ചവരെയും ആദരിച്ചപ്പോൾ
റിയാദ്: റിയാദ് പന്താരങ്ങാടി മഹല്ല് കമ്മിറ്റിയുടെ 38ാമത് വാർഷിക പൊതുയോഗം റിയാദ് അസീസിയയിലെ കുന്നുമ്മൽ ഹൗസിൽ നടന്നു. പ്രസിഡൻറ് സി.പി. അബ്ദു സലാം അധ്യക്ഷത വഹിച്ചു. സ്ഥാപകനേതാക്കളിൽ ഒരാളായ കെ. അബുദുറസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. സ്ഥാപക കമ്മിറ്റി അംഗം സി. ബീരാൻ ഹാജി, പി. അബ്ദുറഹ്മാൻ കുട്ടി ഹാജി എന്നിവർ ആശംസകൾ നേർന്നു.
കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കുകളും ജോയന്റ് സെക്രട്ടറി വി.പി. മുഹമ്മദ് ഷാഫി അവതരിപ്പിച്ചു. രണ്ട് ലക്ഷം രൂപ 25 കുടുംബങ്ങളെ ദത്തെടുത്ത വകയിൽ ചെലവഴിച്ചതായി റിപ്പോർട്ടിൽ സൂചിപ്പിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാമത്തെ വീട് നിർമാണം നടക്കുന്നതായും രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ചു നിർദ്ധന കുടുംബത്തിന് കൈമാറുമെന്നും പറഞ്ഞു.
നാട്ടിൽനിന്നും എത്തിയ സ്ഥാപകനേതാക്കളായ കെ. അബ്ദുറസാഖ് ഹാജി, സി. ബീരാൻ ഹാജി, അതിഥി പി. അബ്ദുറഹ്മാൻ കുട്ടി ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സി.പി. അബ്ദുസലാം (പ്രസിഡൻറ്), സി.പി. അൻവർ സാദത്ത് (ജന. സെക്ര.), കെ.കെ. അബ്ദുല്ലത്തീഫ് (ട്രഷറർ)
ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രീമിയം ഇഖാമ കരസ്ഥമാക്കിയ ഖമീസ് അറേബ്യ മേനേജിങ് ഡയറക്ടർ സി.പി. അബ്ദുസലാമിനെ കെ. അബ്ദുറസാഖ് ഹാജി ആദരിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി സി.പി. അബ്ദുസലാം (പ്രസിഡന്റ്), സി.പി. അൻവർ സാദത്ത് (ജന. സെക്ര.), കെ.കെ. അബ്ദുല്ലത്തീഫ് (ട്രഷറർ), എം.പി. അബ്ദുൽ ഖാദർ, സി. ഇല്യാസ്, കെ. ഫാരിസ്, പി.എം. ഫഹദ് (വൈ. പ്രസി.), സി.പി. മുജീബ് റഹ്മാൻ, കെ.പി. ഷൗക്കത്ത്, പി.എം. ഹസ്സൻ, പി.പി. മുഹമ്മദ് ഷാഫി (ജോ. സെക്ര.), കെ. മുഹമ്മദലി, വി.പി. മൊയ്തീൻ കുട്ടി, അഷ്റഫ് പുളിക്കൽ, കെ.കെ. മൊയ്തീൻ കുട്ടി, കെ. മുഹമ്മദലി (കുഞ്ഞാപ്പു), കെ. ഫിറോസ്, എ.പി. സഹീർ, കെ. റിയാസ്, കെ. സിയാദ്, സി.പി. ഫൈറൂസ് (എക്സിക്യൂട്ടിവ് മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുറസാഖ് ഹാജി, ബീരാൻ ഹാജി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കെ.പി. ഷൗക്കത്ത്, പി.എം. ഹസ്സൻ, സി.പി. മുജീബ് റഹ്മാൻ, കെ. ഫിറോസ്, അൻവർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി. അൻവർ സാദത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് എം.പി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.