അനുശോചന പരിപാടിയിൽ ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ഒ.ഐ.സി.സി ജുബൈൽ ആക്ടിങ് പ്രസിഡന്റ് എൻ.പി. റിയാസ് ചൊല്ലിക്കൊടുക്കുന്നു
ജുബൈൽ: പഹൽഗാം ഭീകരാക്രമണത്തിൽ ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി അനുശോചന സമ്മേളനം സംഘടിപ്പിച്ചു. കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം നടന്ന പരിപാടിയിൽ അനുശോചന പ്രമേയം അവതരിപ്പിക്കുകയും തിരി തെളിയിച്ച് ഭീകരവാദ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രതിജ്ഞ ആക്ടിങ് പ്രസിഡന്റ് എൻ.പി. റിയാസ് ചൊല്ലിക്കൊടുത്തു.
ക്രൂരവും നിഷ്ഠൂരവുമായ ഇത്തരം ആക്രമണങ്ങൾ രാജ്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ഭരണകർത്താക്കളുടെ കെടുകാര്യസ്തതയുടെയും ഇൻറലിജൻസ് വിഭാഗങ്ങളുടെ കാര്യക്ഷമതയില്ലായ്മയുടെയും തെളിവാണെന്നും യോഗം അഭിപ്രായപ്പെട്ടു. എൻ.പി. റിയാസ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം അഷ്റഫ് മൂവാറ്റുപുഴ, ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം എന്നിവർ സംസാരിച്ചു. ഫറൂഖ്, മഹേഷ്, ഷാലൂജ ശിഹാബ്, പ്രിയ അരുൺ, സമീന അൻഷാദ്, വഹീദ ഫാറൂഖ്, ദിവ്യ മനോജ് എന്നിവരും സന്നിഹിതരായിരുന്നു.
നാഷനൽ കമ്മിറ്റി സെക്രട്ടറി നസീർ തുണ്ടിൽ, വൈസ് പ്രസിഡന്റുമാരായ അൻഷാദ് ആദം, കെ.വി. ആഷിഖ്, ജനറൽ സെക്രട്ടറി വിൽസൺ ജോസഫ്, കുടുംബവേദി പ്രസിഡന്റ് അജ്മൽ താഹ, ജനറൽ സെക്രട്ടറിമാരായ നജ്മുന്നിസ, മനോജ് കുമാർ, യൂത്ത് വിങ് പ്രസിഡന്റ് വൈശാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷമീം ഇരുമ്പുഴി സ്വാഗതവും ട്രഷറർ അരുൺ കല്ലറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.