ഖസീം പ്രവാസി സംഘം സംഘടിപ്പിച്ച പി. കൃഷ്ണപിള്ള ദിനാചരണത്തിൽനിന്ന്
Posted On
date_range Updated On
date_range ഖസീം പ്രവാസി സംഘം പി. കൃഷ്ണപിള്ള ദിനം ആചരിച്ചു
ബുറൈദ: ആധുനിക കേരള ശിൽപികളിൽ പ്രമുഖനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനും പ്രക്ഷോഭകനുമായിരുന്ന പി. കൃഷ്ണപിള്ളയുടെ ചരമദിനം ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. റിയാദ് കേളി കലാസാംസ്കാരിക വേദി സെക്രട്ടറി സുരേഷ് കണ്ണപുരം അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായിരുന്നു.
ജിതേഷ് പട്ടുവം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പർവീസ് തലശ്ശേരി, നിഷാദ് പാലക്കാട്, ദിനേശൻ മണ്ണാർക്കാട് എന്നിവർ പി കൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കേന്ദ്രകമ്മറ്റി ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഉണ്ണി കണിയാപുരം സ്വാഗതവും റഷീദ് മൊയ്‌ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.