പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എക്ക് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എക്ക് സ്വീകരണം നൽകി
ജിദ്ദ: മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയും ദീർഘകാലം പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് നേതൃപദവിയിലിരുന്ന് പാർട്ടിക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എക്ക് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി. ഒ.കെ.എം മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കോഴിശ്ശീരി അധ്യക്ഷത വഹിച്ചു. ലത്തീഫ് കാപ്പുങ്ങൽ, സിദ്ദീഖ് ഒളവട്ടൂർ, സി.പി. അഷ്റഫ്, സിറാജ് ചെലേമ്പ്ര, മുഹമ്മദാലി മുസ്ലിയാർ, ഇഖ്ബാൽ മേലാറ്റൂർ, നസീം കാടപ്പടി, മജീദ് കള്ളിയിൽ, അലി ഹൈദർ താഴെക്കോട്, അസൈനാർ പെരിന്തൽമണ്ണ, മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട് സ്വാഗതവും മണി കീഴിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.