Posted On
date_range Updated On
date_range ഒറ്റപ്പാലം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി കറുപ്പൻ വീട്ടിൽ ഹുസൈൻ (68) ആണ് റിയാദിലെ അസീസിയയിൽ മരിച്ചത്. തന്റെ കീഴിൽ നിന്ന് ഒളിച്ചോടി എന്ന് കാണിച്ച് സ്പോൺസർ ജവാസത്തിൽ പരാതിപ്പെട്ട് ഹുറുബാക്കിയിരിക്കുകയായിരുന്നു.
ഭാര്യ: നുസൈബ. മക്കൾ: ഹുസ്ന (അബുദാബി), ഹുസ്നി (വിദ്യാർഥി). മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രവർത്തകരും മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.