സാമ്പത്തിക വിദഗ്ധൻ പി.പി. റിൻഷാദ് ശിൽപശാലയിൽ സംസാരിക്കുന്നു
ജുബൈൽ: ‘പ്രവാസി: സമ്പാദ്യവും സന്തോഷവും’ എന്ന തലക്കെട്ടിൽ ജുബൈൽ സൗഹൃദവേദിയും റോയൽ മലബാർ റസ്റ്റാറന്റും സംയുക്തമായി സാമ്പത്തിക ശിൽപശാല സംഘടിപ്പിച്ചു. നിക്ഷേപരംഗത്തെ യുവ സാന്നിധ്യവും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രജിസ്റ്റർ ചെയ്തിട്ടുള്ള സാമ്പത്തിക ഉപദേശകനും ചാർട്ടേർഡ് അക്കൗണ്ടന്റുമായ പി.പി. റിൻഷാദ് ക്ലാസ് നയിച്ചു.
പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെയും അതിനുള്ള പരിഹാരങ്ങളും പരിപാടിയിൽ ചർച്ചചെയ്യപ്പെട്ടു. ചെലവഴിക്കുന്നതിന് മുമ്പ് മിച്ചംവെക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് റിൻഷാദ് സദസ്സിനെ ഓർമപ്പെടുത്തി. സാമ്പത്തിക അച്ചടക്കത്തിലൂടെയും സ്വർണം, മ്യൂച്വൽ ഫണ്ട്, സിപ് തുടങ്ങിയ സാധ്യതകളിലൂടെ വ്യവസ്ഥാപിതമായി വൈവിധ്യമാർന്ന നിക്ഷേപങ്ങൾ നടത്തി പ്രവാസികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികളെപ്പറ്റി അദ്ദേഹം സംസാരിച്ചു. ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ നേടാൻ ചെറിയ നിക്ഷേപങ്ങളിലൂടെ ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ എല്ലാവർക്കും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അബ്ദുൽ മജീദ് കൊടുവള്ളി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ശരീഫ് ആലുവ, സലാം പഞ്ചാര, ജമാൽ കൊയപ്പള്ളി, സുബൈർ ചാലിശ്ശേരി, നൗഷാദ് കെ.എസ്.പുരം, നാസർ മഞ്ചേരി, മാലിക് മഖ്ബൂൽ, കബീർ കൊണ്ടോട്ടി, ഡോ. ഫവാസ് ശരീഫ്, നാജിറ ഷംസു, ലൈല ശരീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശംസുദ്ദീൻ പള്ളിയാളി സ്വാഗതവും നൗഷാദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.