സ്റ്റുഡൻറ്സ് ഇന്ത്യ ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ വെബിനാറിൽ മുസ്തഫ കമാൽ സംസാരിക്കുന്നു
ദമ്മാം: സ്റ്റുഡൻറ്സ് ഇന്ത്യ ദമ്മാം ചാപ്റ്റർ ആരോഗ്യ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ ആറുമാസത്തിലധികമായി കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ പഠനം ഓൺലൈൻ വഴിയാക്കിയതോടെ വീടുകളിൽ ഒതുങ്ങികൂടേണ്ടിവരുന്ന കുട്ടികളെയും ഒപ്പം മുതിർന്നവരെയും വ്യായാമത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും അത് ചെയ്യേണ്ട രീതികളെപ്പറ്റിയും വിശദീകരിച്ച് കോച്ചും ഫിറ്റ്നസ് ട്രെയ്നറുമായ മുസ്തഫ കമാലിെൻറ നേതൃത്വത്തിൽ ട്രെയിനിങ് സെഷൻ സംഘടിപ്പിച്ചു.
കൗമാരക്കാർ മുതൽ പ്രായമായവർ വരെ ശ്രദ്ധിക്കേണ്ട വ്യത്യസ്ത വ്യായാമ മുറകൾ, ഭക്ഷണക്രമം ഒപ്പം സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സ്റ്റുഡൻറ്സ് ഇന്ത്യ ദമ്മാം ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ സമീർ ബാബു ആമുഖ പ്രഭാഷണം നടത്തി. ഹജ്ന അഷ്കർ ഖിറാഅത്ത് നിർവഹിച്ചു. ഹാസം അലി സ്വാഗതവും ആദിൽ അലി നന്ദിയും പറഞ്ഞു.
അസ്ന ഫാത്വിമ ആംഗറിങ് നിർവഹിച്ചു. സ്റ്റുഡൻറ്സ് ഇന്ത്യ കോഒാഡിനേറ്റർമാരായ ജോഷി ബാഷ, അമീന അമീൻ, റിസോർസ് ടീം അംഗങ്ങളായ മെഹ്ബൂബ്, ബിനാൻ ബഷീർ, അബ്ദുൽ റഹീം, ആർ.സി. യാസിർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.