ഓപറേഷൻ ‘കാവേരി’; 379 ഇന്ത്യക്കാർ കൂടി സുഡാനിൽ നിന്നും ജിദ്ദയിലെത്തി

ജിദ്ദ: സുഡാനിൽ നിന്ന് 379 ഇന്ത്യക്കാർ കൂടി ജിദ്ദയിലെത്തി. വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായാണ് ഇവരെ ജിദ്ദയിലെത്തിച്ചത്. ഓപേറഷൻ കാവേരി ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെ ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 3,200 കവിഞ്ഞു. 3,400 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ബാക്കിയുള്ളവരെ കൂടി സുഡാനിൽ നിന്ന് ജിദ്ദയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ജിദ്ദയിലെത്തിച്ചവരിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചവരുടെ എണ്ണം 3,000 കവിഞ്ഞു. 11 വിമാനങ്ങളിലാണ് ഇത്രയും പേരെ ഇന്ത്യയിലെത്തിച്ചത്. ഒമ്പതാം ബാച്ച് 186 പേരെയും വഹിച്ച വിമാനം കൊച്ചിയിലേക്കാണ് പറന്നത്. പത്താം ബാച്ച് 231 ആളുകൾ അഹ്മദാബാദിലേക്കും 11ാം ബാഞ്ച് 328 ആളുകൾ ന്യുഡൽഹിയിലേക്കുമാണ് പുറപ്പെട്ടത്. ജിദ്ദ ഇന്ത്യൻ എംബസി സ്ക്കൂളിലെ താൽകാലിക താമസ കേന്ദ്രത്തിൽ കഴിയുന്ന ബാക്കിയുള്ളവരെ കൂടി എത്രയും വേഗം ഇന്ത്യയിലേക്ക് അയക്കാനുള്ള ശ്രമം ഇന്ത്യൻ വിദേശകാര്യാലയത്തിനും എംബസിക്കും കീഴിൽ തുടരുകയാണ്.

Tags:    
News Summary - Operation 'Kaveri'; 379 more Indians arrived in Jeddah from Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.