സൗദിയിലെ വാഹനങ്ങളുടെ സാങ്കേതിക സുരക്ഷ പരിശോധന കേന്ദ്രം
ജിദ്ദ: സൗദിയില്‍ വാഹനങ്ങളുടെ സാങ്കേതിക സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഈമാസം ഒന്നു മുതൽ നിലവിൽവന്നു. സൗദി സ്റ്റാൻഡേഡ്സ് മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (എസ്.എ.എസ്.ഒ) ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മോട്ടോർ വെഹിക്കിൾ പീരിയോഡിക് ഇൻസ്പെക്ഷൻ (എം.വി.പി.ഐ) കേന്ദ്രങ്ങളിൽ ലഭ്യമായ കൗണ്ടറുകളുടെ 50 ശതമാനം ഇത്തരത്തിൽ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
എം.വി.പി.ഐ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്കിങ് പൂർത്തിയാക്കാം. വാഹനമുടമകൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള പരിശോധന സ്ഥലങ്ങൾ അറിയുന്നതിനും ഉചിതമായ തീയതി ബുക്ക് ചെയ്യുന്നതിനും ഇതുവഴി സാധിക്കും. പരിശോധന നടപടികൾ പൂർത്തിയാക്കിയശേഷം, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വാഹന പരിശോധന റിപ്പോർട്ട് ഗുണഭോക്താവിന് ഇലക്ട്രോണിക് ആയി അയക്കും.
പുതിയ വാഹനങ്ങളുടെ ആദ്യത്തെ സാങ്കേതിക പരിശോധന, വാഹനങ്ങളുടെ തരവും രജിസ്ട്രേഷനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. പരിശോധന റിപ്പോർട്ട് (ഫഹസ്) ലഭിക്കുന്നതിനായി മൂന്നു വര്‍ഷത്തിനു ശേഷമായിരിക്കും പുതിയ സ്വകാര്യ വാഹനങ്ങളുടെ ആദ്യത്തെ സാങ്കേതിക പരിശോധന നടത്തുക.
എന്നാല്‍ ടാക്സികള്‍, പൊതുഗതാഗത വാഹനങ്ങള്‍, പബ്ലിക് ബസുകള്‍ എന്നിവയുടെ ആദ്യ പരിശോധന രണ്ടു വര്‍ഷത്തിനു ശേഷം തന്നെ നടത്തണം. പരിശോധനക്ക് വിധേയരാകാൻ ആഗ്രഹിക്കുന്നവരോട് vi.vsafety.sa എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് അപ്പോയിൻമെന്റ് ബുക്ക് ചെയ്യാൻ എസ്.എ.എസ്.ഒ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.