റിയാദ്: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ 100 ശതമാനം വിജയം. 460 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
മുഴുവൻപേരും വിജയിച്ചു. 39 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 204 പേർ ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. 168 കുട്ടികൾ ഡിസ്റ്റിങ്ഷനോട് കൂടിയ ഫസ്റ്റ് ക്ലാസ് സ്വന്തമാക്കി. 68 പേർക്ക് സെക്കൻഡ് ക്ലാസും 20 പേർക്ക് തേഡ് ക്ലാസുമാണ്.
95.8 ശതമാനം മാർക്ക് നേടി ഉറൂസ് അറഫ മുഹമ്മദ് നിസ, റിഫ ഹബീബ് ഖാൻ, അശ്വിൻ സാബു മാത്യു എന്നിവർ സ്കൂളിൽ ഒന്നാമതായി. 95.2 ശതമാനം മാർക്കുള്ള മഹേശ്വരി രമേശാണ് രണ്ടാം സ്ഥാനത്ത്. 95 ശതമാനം മാർക്ക് നേടിയ ദഹിയ സഫ്രിന്‍ മൂന്നാം റാങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.