കുഞ്ഞിമുഹമ്മദ് പറപ്പൂർ, ഡോ. ശൈഖ് മുഹമ്മദ് കിഴിശ്ശേരി
ജിദ്ദ/മലപ്പുറം: ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രത്യേക അതിഥികളായി കേരളത്തിൽ നിന്ന് പ്രമുഖ പണ്ഡിതരായ കുഞ്ഞിമുഹമ്മദ് പറപ്പൂരും ഡോ. ശൈഖ് മുഹമ്മദ് കിഴിശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു. സൗദി സർക്കാറിെൻറ ‘ഗസ്റ്റ്സ് ഓഫ് കസ്റ്റോഡിയൻ ഓഫ് ദ ടു ഹോളി മോസ്ക്സ്’ പദ്ധതിയുടെ ഭാഗമായാണ് ഈ തെരഞ്ഞെടുപ്പ്.
മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ പ്രിൻറിങ് കോംപ്ലക്സ് വിതരണം ചെയ്യുന്ന ഖുര്‍ആെൻറ മലയാളം ആശയ വിവര്‍ത്തനം നിര്‍വഹിച്ചവരില്‍ ഒരാളാണ് കുഞ്ഞിമുഹമ്മദ് പറപ്പൂർ. പുളിക്കൽ മദീനത്തുൽ ഉലൂമിൽ നിന്ന് പ്രഫസറായി വിരമിച്ച ഡോ. ശൈഖ് മുഹമ്മദ് നിലവിൽ മഞ്ചേരി ഇ.ടി.സി.എസ് കോളജ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുന്നു. മലബാര്‍ മേഖലയില്‍ ആദ്യമായി ഒരു റിസർച്ച് സെൻറർ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹത്തിന് കാലിക്കറ്റ് സർവകലാശാലയുടെ ‘എം.എം. ഗനി’ അവാർഡും കേരള സർക്കാറിെൻറ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിലവിൽ കേരള സര്‍ക്കാറിെൻറ പാഠപുസ്തക പരിഷ്കരണ സമിതിയിൽ അറബിക് വിഭാഗം അഡ്വൈസര്‍ കൂടിയാണ് അദ്ദേഹം. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രമുഖരെ രാജാവിന്റെ അതിഥികളായി എത്തിക്കുന്നതിലൂടെ ലോക മുസ്ലിം സൗഹൃദം ശക്തമാക്കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്നുള്ള അതിഥികൾ മെയ് 18ന് വിശുദ്ധ ഭൂമിയിലേക്ക് തിരിക്കും. ഇതിന് മുന്നോടിയായി മെയ് 17ന് ഡല്‍ഹിയിലെ സൗദി എംബസിയില്‍ ഇവർക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.