പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കർ പാറമ്മലിന് മെക് 7 അസീസിയ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നസീം പോളിക്ലിനിക്ക് ഫാർമസിസ്റ്റും മെക് 7 ഹെൽത്ത് ക്ലബ് അംഗവുമായ അബൂബക്കർ പാറമ്മലിന് മെക് 7 അസീസിയ യാത്രയയപ്പ് നൽകി.
ജിദ്ദ അസീസിയയിലെ മെക് 7 ഹെൽത്ത് ക്ലബ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തെ ആദരിച്ചു. 26 വർഷമായി പ്രവാസ ലോകത്ത് സജീവമായ അബൂബക്കർ, നസീം പോളിക്ലിനിക്കിലെ തെൻറ ഔദ്യോഗിക ജീവിതത്തിനിടയിൽ നിരവധി പേർക്ക് സാന്ത്വനവും സഹായവുമായിരുന്നു.
മെക് 7 ഹെൽത്ത് ക്ലബ്ബിലെ നിത്യേനയുള്ള വ്യായാമ വേളകളിൽ അദ്ദേഹത്തിെൻറ സജീവ സാന്നിധ്യം മറ്റുള്ളവർക്ക് വലിയ ഊർജമാണ് പകർന്നു നൽകിയിരുന്നത്. ചടങ്ങിൽ മെക് 7 അസീസിയ ബ്രാഞ്ചിെൻറ വകയായി അദ്ദേഹത്തിന് ഉപഹാരം കൈമാറി. മുഹമ്മദലി കുന്നുമ്മൽ, സലാഹ് കാരാടൻ, അബ്ദുൽ ജബ്ബാർ, സുബൈർ അരിബ്ര, അബ്ദുൽ റഷീദ്, യൂസുഫ്, ഹാരിസ് ബാബു, സാജിദ്, വീരാൻ കുട്ടി, സലാം, മാജിദ്, ശിഹാബ്, ഹാഷിം തുടങ്ങിയവർ സംസാരിച്ചു. മെക് 7 കൂട്ടായ്മ വ്യായാമത്തിനപ്പുറം ഊഷ്മളമായ ഒരു സഹോദര്യ ബന്ധം വളർത്താൻ സഹായിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അബൂബക്കർ പാറമ്മൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.