ജി​സാ​ൻ ആ​ർ​ട്ട് ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (ജ​ല) ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം

'ജല' ഓണാഘോഷവും കലാവിരുന്നും

ജിസാൻ: ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) ഓണാഘോഷവും കലാവിരുന്നും ഒരുക്കി. ജനപങ്കാളിത്തവും പരിപാടികളുടെ വൈവിധ്യവുമായി ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ജനകീയ ഉത്സവമായി. പൂക്കളവും മാവേലിയും ഓണസദ്യയും തിരുവാതിരയും ഓണപ്പാട്ടും നാടൻപാട്ടും സംഗീത വിരുന്നും ഓണ സംഗമവും വിവിധ കലാപരിപാടികളും കോർത്തിണക്കിയ 'ജല ഓണം 2022' ജിസാനിലെ പ്രവാസികൾക്ക് ഓണാഘോഷത്തിന്റെ ആവേശവും ആഹ്ലാദവും പകർന്നു. ജിസാൻ അൽമസ്രാത്ത് ഹാളിൽ നടന്ന ഓണസംഗമം ലോക കേരളസഭാംഗം എ.എം. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു.

ജല രക്ഷാധികാരി താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മനോജ്‌കുമാർ ഓണസന്ദേശം നൽകി. മലയാളിയുടെ സമത്വബോധത്തിന്റെ നിദർശനമായ ഓണം എല്ലാ വേർതിരിവുകൾക്കും അതീതമായി നമ്മെ ഒന്നിപ്പിക്കുകയും സമത്വപൂർണമായ സാമൂഹിക ക്രമത്തിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുകയും ചെയ്യുന്ന മഹത്തായ സങ്കല്പമാണെന്ന് ഓണസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ജിസാനിലെ വിവിധ സംഘടന നേതാക്കളായ ഹാരിസ് കല്ലായി, ഷംസു പൂക്കോട്ടൂർ, മുഹമ്മദ് ഇസ്മായിൽ മാനു, ഡോ. രമേശ് മൂച്ചിക്കൽ, ഡോ. ജോ വർഗീസ്, സണ്ണി ഓതറ, ഫൈസൽ മേലാറ്റൂർ, അനീഷ് നായർ, സലിം മൈസൂർ, എൻ.എം. മൊയ്‌തീൻ ഹാജി, മുനീർ നീരോൽപ്പാലം, സാദിഖ് പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. നൂറ മരിയ ജിനു, ഫാത്തിമ ഫൈസ, ഖദീജ താഹ, സൈറ ബിജു, കീർത്തി, ലിംഹ ബത്തോൾ, അൻസി, അമ്പിളി, റുബിനി, ജുബിന, ജസീന്ത, ബിനീത, റിന്ത, നിജിഷ, പാർവതി, വിദ്യ, ബോനിമ, ബെൻസി, കവിത, രാഖി, ആതിര, പ്രീതി, ഒലിവിയ, റോസ്‌ലിൻ, മിലി, പ്രസീത, സീറ, അജി, രശ്‌മി, നീതു, അനില, തീർഥ, രാജേശ്വരി എന്നിവർ അവതരിപ്പിച്ച തിരുവാതിര, സംഘനൃത്തം, സംഗീത ശിൽപം, ശാസ്ത്രീയ നൃത്തം, നാടൻപാട്ട്, ഓണപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, വിവിധ കലാപരിപാടികൾ എന്നിവ ഏറെ ഹൃദ്യമായി.

എസ്. ഹരികൃഷ്‌ണൻ, അനിൽ ചെറുമൂട്, ഗോകുൽദാസ്, അബ്ബാസ് പട്ടാമ്പി, നൗഷാദ്, രശ്‌മി, റോസ്‌ലിൻ, നീതു, പ്രീതി എന്നിവർ സംഗീത വിരുന്നിൽ ഗാനങ്ങൾ ആലപിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ജല സംഘടിപ്പിച്ച സമ്മാനപദ്ധതിയിൽ വിജയികളായവർക്ക് സതീഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജല ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജബ്ബാർ പാലക്കാട് നന്ദിയും പറഞ്ഞു. ബിന്ദു രവീന്ദ്രൻ അവതാരികയായിരുന്നു. നൗഷാദ് പുതിയതോപ്പിൽ, ജാഫർ താനൂർ, അന്തുഷ ചെട്ടിപ്പടി, ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.