ജീ​സാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലെ ഓ​ണ​സ​ദ്യ

ജീസാൻ ഗ്രാമപഞ്ചായത്ത് ഓണാഘോഷം

ജീസാൻ: ടിക് ടോക് കൂട്ടായ്മയായ ജീസാൻ ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷം അബു ആരിഷ് റോഡിലുളള അത്തയാഫ് വർദ് ഓഡിറ്റോറിയത്തിൽ നടന്നു. മഞ്ജു പ്രജിത്തിന്റെ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. കൂട്ടായ്മ പ്രസിഡന്റ് ഹർഷാദ് റഫ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ബിബിൻ അധ്യക്ഷത വഹിച്ചു. ജീസാനിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, ബിസിനസ് രംഗത്തുള്ളവർ ആഘോഷത്തിൽ പങ്കെടുത്തു.

അബഹയിലെ ടിക് ടോക് കൂട്ടായ്മയായ ക്ലൗഡ് ഓഫ് അബഹയിലെ അംഗങ്ങളും സന്നിഹിതരായിരുന്നു. ജീസാൻ ഗ്രാമപഞ്ചായത്തും ക്ലൗഡ് ഓഫ് അബഹയിലെ അംഗങ്ങളും തമ്മിലുള്ള സൗഹൃദ മത്സരങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. കുഞ്ഞു ഇടശ്ശേരി, റാഷിദ്, ഫാരിസ്, പീച്ചി, യാസിർ വൽക്കണ്ടി, സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. സിറാജ് പുല്ലൂരാംപാറ സ്വാഗതവും സുൽഫി നന്ദിയും പറഞ്ഞു.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.