റിയാദ്: കേളി അസീസിയ ഏരിയ കമ്മിറ്റി ‘ആരവം 25’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ, പൊതുസമൂഹത്തിൽപ്പെട്ടവർ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. 16 വിഭവങ്ങളോടെ കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യ, പൂക്കളം, മാവേലി എന്നിവ ഓണാഘോഷത്തിന്റെ തനിമ ആസ്വാദകരിലേക്ക് എത്തിച്ചു. കുടുംബവേദിയിലെ കുട്ടികളുടെ നൃത്തങ്ങളും വിവിധ കലാ, കായിക പരിപാടികളും കാണികൾക്ക് ആനന്ദം പകർന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരി അനിത്ര ജോമി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കുടുംബ വേദി വൈസ് പ്രസിഡന്റ് സജീന വി.എസ്, ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ്, അസീസിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ആക്ടിങ് സെക്രട്ടറി അജിത്പ്രസാദ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുഭാഷ് നന്ദിയും പറഞ്ഞു.കലാ, കായിക പരിപാടികൾക്കുള്ള ഉപഹാരങ്ങൾ സംഘാടക സമിതി കൺവീനർ സുഭാഷ്, ചെയർമാൻ ഷമീർ ബാബു, ആക്ടിങ് സെക്രട്ടറി അജിത്, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, പബ്ലിസിറ്റി കൺവീനർ റാഷിഖ് എന്നിവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.