സൗദിയുടെ വ്യവസായിക പൈതൃക പട്ടികയിൽ ഒന്നാമതായി ഇടം നേടിയ ആദ്യത്തെ ഒായിൽ പൈപ്പ്ലൈൻ
സാബു മേലതിൽ
ജുബൈൽ: സൗദിയുടെ വ്യവസായിക പൈതൃക പട്ടികയിൽ ട്രാൻസ്-അറേബ്യൻ പൈപ്പ്ലൈൻ (ടാപ് ലൈൻ) ഒന്നാമത്. രാജ്യത്ത് ഔദ്യോഗികമായി ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന വ്യവസായിക പൈതൃക വസ്തുവായി അസംസ്കൃത എണ്ണ കൊണ്ടുപോകുന്നതിനുള്ള ഈ പഴയ കുഴൽശൃംഖല മാറിയെന്ന് സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു.
സൗദിയിൽ എണ്ണ വ്യവസായത്തിന് തുടക്കം കുറിച്ചപ്പോൾ ക്രൂഡോയിൽ ഒഴുകിയത് ഇൗ പൈപ്പ്ലൈനിലൂടെ ആയിരുന്നു. അത്രയും ചരിത്രപ്രാധാന്യമാണ് ഇൗ കുഴൽശൃംഖലക്കുള്ളത്. രാജ്യത്തിെൻറ വികസന-സാമ്പത്തിക പ്രക്രിയയുടെയും ഭാഗമായിരുന്നു ഇത്.
ആ ഒരു പ്രാധാന്യത്തോടെയാണ് ദേശീയ വ്യവസായിക പൈതൃക രജിസ്റ്ററിൽ ടാപ്ലൈൻ ഉൾപ്പെട്ടത്. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എണ്ണ വ്യവസായ ഘടകങ്ങളുടെ ചരിത്രം പരിശോധിച്ചാണ് ആദ്യത്തെ വ്യവസായിക പൈതൃക വസ്തുവായി ടാപ്ലൈൻ തെരഞ്ഞെടുക്കപ്പെട്ടത്.
സൗദി അറേബ്യയിലെ വ്യവസായത്തിെൻറ ആരംഭം, വളർച്ച, സാമ്പത്തിക വികസനം എന്നിവയുടെ ചരിത്ത്രിെൻറ തുടക്കം ഈ ടാപ്ലൈനിൽനിന്നാണെന്ന് കണക്കാക്കപ്പെടുന്നു. അതിെൻറ സാംസ്കാരിക ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പരിപാലനത്തിനും സംരക്ഷണത്തിനുമായി വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായിക പൈതൃക അടയാളങ്ങളിലൊന്നാണ് ഇൗ പൈപ്പ്ലൈൻ. സൗദിയുടെ കിഴക്ക് മുതൽ വടക്ക് വരെ വ്യാപിച്ചുകിടക്കുന്ന പൈപ്പ് ശൃംഖലയാണ്.
കിഴക്കൻ സൗദിയിൽനിന്ന് ലെബനൻ മെഡിറ്ററേനിയൻ തീരത്തേക്ക് എണ്ണ എത്തിക്കുന്നതിന് ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവാണ് ഇൗ പൈപ്പ്ലൈൻ സ്ഥാപിക്കുന്നത്. 1948ലാണ് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിെൻറ നിർമാണം ആരംഭിച്ചത്. 1950ൽ പൈപ്പ്ലൈൻ പ്രവർത്തനസജ്ജമായി. 1980കളുടെ തുടക്കത്തിൽ ഇതിെൻറ പ്രവർത്തനം ഭാഗികമായും 1990ൽ പൂർണമായും നിർത്തിവെച്ചു. പൈപ്പ്ലൈനിെൻറ അവശിഷ്ടങ്ങൾ ഇപ്പോഴും രാജ്യത്തെ എണ്ണ വ്യവസായിക വളർച്ചയുടെ ചരിത്രസാക്ഷിയായി നിലകൊള്ളുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.