ജിദ്ദ: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും എല്ലാ മേഖലകളെയും സ്പർശിക്കുന്നതും നിർധനരെയും സാധാരണക്കാരെയും ചേർത്തുപിടിക്കുന്നതുമാണ് പുതിയ കേരള ബജറ്റെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭാവി കേരളത്തിെൻറ വളർച്ച ലക്ഷ്യമിട്ടുള്ള യാഥാർത്ഥ്യ ബോധ്യത്തോടെയുള്ള ബജറ്റാണ് വി.ഡി. സതീശൻ അവതരിപ്പിച്ചതെന്നും കമ്മിറ്റി വിലയിരുത്തി.
റെമിറ്റൻസ് എക്കണോമിയിൽ നിന്നും ഇൻവെസ്റ്റ്മെൻറ് എക്കണോമിയിലേക്കുള്ള മാറ്റത്തിനായി വിവിധ മേഖലകളിൽ പ്രവാസി നിക്ഷേപങ്ങൾക്ക് പങ്കാളിത്തം നൽകുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്.
ഇത് പ്രവാസി പുനരധിവാസ പദ്ധതിക്ക് കരുത്തേകും. വൻകിട നിക്ഷേപങ്ങൾക്കൊപ്പം ഇടത്തരക്കാർക്കും സാധാരണക്കാരായ പ്രവാസികൾക്കും പങ്കാളിത്തം ലഭിക്കുന്ന നിക്ഷേപാവസരങ്ങൾ ഉണ്ടാകണമെന്ന് ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി റീജനൽ കമ്മിറ്റി നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്.
‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ പദ്ധതി ഫലപ്രദമായി നടപ്പാക്കിയാൽ യുവജനതയ്ക്ക് വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുവാൻ കഴിയും. പ്രവാസി ക്ഷേമകാര്യ വകുപ്പിെൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനം ഏറെ അഭിനന്ദനാർഹവും പ്രതീക്ഷയുളവാക്കുന്നതാണെന്നും റീജനൽ കമ്മിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.