വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ച് ‘വോ​ക്സ് പോ​പ്പു​ലി 2026’ ശ്ര​ദ്ധേ​യ​മാ​യി

റി​യാ​ദ്: പ്ര​വാ​സ മ​ണ്ണി​ലി​രു​ന്ന് സ്വ​ന്തം നാ​ടിെൻറ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത് അ​വ​ത​രി​പ്പി​ച്ച ‘വോ​ക്സ് പോ​പ്പു​ലി 2026’ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ര​മ്പ​രാ​ഗ​ത പ്ര​വാ​സി ആ​വ​ശ്യ​ങ്ങ​ൾ​ക്ക​പ്പു​റം ഓ​രോ മ​ണ്ഡ​ലം ക​മ്മി​റ്റി​യും ച​ർ​ച്ച ചെ​യ്ത് രൂ​പ​പ്പെ​ടു​ത്തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മ​ല​പ്പു​റം ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന രേ​ഖ​യാ​യി അ​വ​ത​രി​പ്പി​ച്ചു.

ബ​ത്ഹ ഡി ​പാ​ല​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ ലോ​ക​ത്തെ അ​നു​ഭ​വ​സ​മ്പ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ർ​മാ​ണ മേ​ഖ​ല ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ നാ​ട്ടി​ലു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി​ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ർ​ക്കും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ–​നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, കോ​യാ​മു ഹാ​ജി, മൊ​യ്തീ​ൻ​കു​ട്ടി തെ​ന്ന​ല, മു​ജീ​ബ് ഉ​പ്പ​ട എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തു​ട​ർ​ന്ന് മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ പാ​ന​ലി​സ്റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​ജ്ഞാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യും, സു​സ്ഥി​ര ടൂ​റി​സം, ആ​രോ​ഗ്യം–​ലൈ​ഫ് സ​യ​ൻ​സ്, ഹ​രി​ത ഊ​ർ​ജ​വും കാ​ലാ​വ​സ്ഥാ അ​തി​ജീ​വ​ന​വും, കാ​ർ​ഷി​ക പു​ന​രു​ജ്ജീ​വ​ന​വും അ​ഗ്രി​ടെ​ക്കും, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ഗ​താ​ഗ​ത​വും, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും നൈ​പു​ണ്യ വി​ക​സ​ന​വും, ന​ഗ​ര​വ​ൽ​ക്ക​ര​ണ​വും മാ​ലി​ന്യ​സം​സ്‌​ക​ര​ണ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ന്ധ​പ്പെ​ട്ട മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത്, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി.​ജെ. ന​സ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചീ​ഫ് പാ​ന​ലി​സ്റ്റു​ക​ളാ​യി​രു​ന്നു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ തി​രൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​നീ​ർ വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ർ മ​ക്കാ​നി, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, സ​ഫീ​ർ വ​ണ്ടൂ​ർ, ശ​ബീ​റ​ലി പ​ള്ളി​ക്ക​ൽ, സ​ലാം മ​ഞ്ചേ​രി, നൗ​ഫ​ൽ താ​നൂ​ർ, യൂ​നു​സ് നാ​ണ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Vox Populi 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.