യു.​എ​ൻ തീ​വ്ര​വാ​ദ വി​രു​ദ്ധ കേ​ന്ദ്ര​ത്തി​ന് സൗ​ദി അ​റേ​ബ്യ​യു​ടെ 60 ല​ക്ഷം ഡോ​ള​ർ ധ​ന​സ​ഹാ​യം

റി​യാ​ദ്: യു.​എ​ൻ തീ​വ്ര​വാ​ദ വി​രു​ദ്ധ കേ​ന്ദ്ര​ത്തിെൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സൗ​ദി അ​റേ​ബ്യ 60 ല​ക്ഷം ഡോ​ള​റിെൻറ സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പൊ​തു​സ​ഭ​യു​ടെ 81-ാമ​ത് ഉ​ന്ന​ത​ത​ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അേ​ൻ​റാ​ണി​യോ ഗു​ട്ടെ​റ​സു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ രാ​ജ്യ​ത്തിെൻറ ഈ ​പ്ര​ഖ്യാ​പ​നം അ​റി​യി​ച്ച​ത്.

2027 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഈ ​തു​ക കേ​ന്ദ്ര​ത്തി​ന് കൈ​മാ​റു​ക. ഏ​തു രൂ​പ​ത്തി​ലു​മു​ള്ള തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ചെ​റു​ക്കു​ന്ന​തി​ന് സൗ​ദി അ​റേ​ബ്യ ന​ൽ​കി​വ​രു​ന്ന ആ​ഗോ​ള പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​ണ് ഈ ​സാ​മ്പ​ത്തി​ക സ​ഹാ​യ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സെ​ക്ര​ട്ട​റി ജ​ന​റ​ലെ​ന്ന നി​ല​യി​ൽ അേ​ൻ​റാ​ണി​യോ ഗു​ട്ടെ​റ​സിെൻറ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ, അ​ദ്ദേ​ഹം ന​ൽ​കി​യ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ചെ​യ്യു​ക​യും പൊ​തു​താ​ൽ​പ്പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു.

Tags:    
News Summary - Saudi Arabia donates 6 million to UN counter terrorism center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.