യാംബുവിൽ ‘അറാട്കോ’ കുടുംബ സംഗമം
യാംബു: പ്രമുഖ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയായ അറാട്കോ അറേബ്യൻ കോൺട്രാക്റ്റിങ് കമ്പനിയുടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ച് വിപുലമായ കുടുംബ സംഗമം സംഘടിപ്പിച്ചു.
യാംബു ഷറമിലെ അൽ വർദ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ അറാട്കോ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും യാംബുവിലെ ചില ഗായകരുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീതനിശയും അരങ്ങേറി.
പ്രമുഖ ഇൻഡസ്ട്രിയൽ പ്രോജക്ട് ആൻഡ് മാനേജ്മെന്റ് സർവീസ് കമ്പനിയായ ഇറാം എൻജിനീയറിങ് കമ്പനിയുടെ യാംബു ബ്രാഞ്ചിൽ ഒരു പതിറ്റാണ്ടിലേറെക്കാലം ജനറൽ മാനേജരായിരുന്ന ഹുസൈൻ കുഞ്ഞിമോൻ ആയിരുന്നു മുഖ്യാതിഥി. അദ്ദേഹത്തിനുള്ള അറാട്കോ ഗ്രൂപ്പ് ബിസിനസായ ബിൻ ദിഹായിസ് അപാർട്മെൻറിെൻറ ഉപഹാരം മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ നൽകി.
നാസർ നടുവിലും അനീസുദ്ദീൻ ചെറുകുളമ്പും ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ മാനേജർ അബ്ദുസ്സമദ് ഒറ്റപ്പാലം സ്വാഗതം പറഞ്ഞു. മുസ്തഫ മഞ്ചേശ്വരം, ആരിഫ് ചാലിയം, അയ്യൂബ് എടരിക്കോട്, ഹുസൈൻ കുഞ്ഞിമോൻ, അഫ്ന ബാബു, അഫ്സാന നബീൽ കൊടിയത്തൂർ, ബഷീറ അബ്ദുസ്സമദ്, റബീഹ നിഹാൽ എന്നിവർ ഗാനമാലപിച്ചു. സുനീർ തിരുവനന്തപുരം, നബീൽ കൊടിയത്തൂർ, സുനീർ ബാബു തൊട്ടിയാൻ, ഫൈസൽ കാരാട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.