മലപ്പുറം കൂട്ടായ്മ ഓണാഘോഷം ‘മിയോണം 2026’
റിയാദ്: മലപ്പുറം എക്സ്പാക്ട് അസോസിയേഷൻ (മിയ) ഓണാഘോഷ പരിപാടിയായ ‘മിയോണം 2026’ റിയാദ് മൻഫുഅയിലെ അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചെണ്ടമേളവും തിരുവാതിരയും മാവേലിയുടെ എഴുന്നള്ളത്തും പരിപാടിക്ക് മാറ്റുകൂട്ടി.
ഗാനമേള, കുട്ടികളുടെ ഡാൻസുകൾ, ഗെയിമുകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ചടങ്ങിൽ ഫൈസൽ തമ്പലക്കോടൻ അധ്യക്ഷത വഹിച്ചു. അനൂപ് ആമുഖ പ്രഭാഷണവും നിർവഹിച്ചു. ഉപദേശക സമിതി അംഗം സലിം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ, സിദ്ദിഖ് തുവ്വൂർ, സുരേന്ദ്രൻ കൂട്ടായി, അബ്ദുല്ല വല്ലാഞ്ചിറ, ബിന്യമിൻ ബിൽറു, നൗഷാദ് ആലുവ, സനു മാവേലിക്കര എന്നിവർ സംസാരിച്ചു.
ഹനീഫ ഗ്ലോബൽ ട്രാവെൽസ്, ഷറഫുക്ക, ഇ.പി. സഗീറലി, ശിഹാബ് കരുവാരക്കുണ്ട്, സുനിൽ ബാബു എടവണ്ണ, സലിം വാലില്ലാപ്പുഴ, രഞ്ജു, വിനീഷ് ഒതായി, ഉമറലി അക്ബർ, സൈഫു വണ്ടൂർ, ഖാലിദ് അൽ മദീന, ബിനോയ് നൂറ കാർഗോ, ഷബീർ ഒതായി, ഹനീഫ ഗ്ലോബൽ, പി.പി. ജംഷി, റഫീഖ് കൊടിഞ്ഞി, കെ.ടി. കരീം, നിസാം മലപ്പുറം, ജംഷാദ് തുവ്വൂർ, നിസാം പൂളക്കൽ എന്നിവർ പങ്കെടുത്തു.
നവാർ, ഷമീർ കല്ലിങ്ങൽ, ഷൗക്കത്ത്, വീരാൻകുട്ടി കൊണ്ടോട്ടി, അബ്ദുറഹ്മാൻ, ഫാരിസ്, ഇർഫാൻ, പ്രഭാകരൻ, നിസാം നാട്ടുകല്ലിങ്ങൽ, മജീദ്, റഫീഖ്, സാലിഹ്, യാസിർ, ആസിഫ്, ഫസൽ, മുത്തു, അലവിക്കുട്ടി, അൻവർഷാ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സഫീർ സ്വാഗതവും അബ്ദുൽ കരീം ഒളവട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.