ഐ.സി.എഫ് റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യെൻറ നേതൃത്വത്തിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ജീവെൻറ സമ്മാനം പങ്കുവെക്കൂ’ എന്ന പ്രമേയത്തിൽ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. ബത്ഹ ഗുരാബി പാർക്കിന് സമീപം ആരംഭിച്ച ക്യാമ്പ് വൈകീട്ട് 7.30-ന് സമാപിച്ചു.
മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് പ്രവാസികൾ ക്യാമ്പിലെത്തി രക്തദാനം നിർവഹിച്ചു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റിയുടെ കീഴിൽ 20 റീജനുകളിലും സമാനമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
റിയാദ് മേഖലാ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഖാലിദ് ഇബ്രാഹിം സുബഇ ക്യാമ്പ് സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി. മൊബൈൽ ബ്ലഡ് ബാങ്ക് കളക്ഷൻ യൂനിറ്റിന് പുറമെ റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിലെത്തിയും നിരവധി ഐ.സി.എഫ് പ്രവർത്തകർ രക്തദാനം നിർവഹിച്ചു.
ഐ.സി.എഫ് നാഷനൽ നേതാക്കളായ ലുഖ്മാൻ പാഴൂർ, ഹുസൈനലി കടലുണ്ടി, എം.കെ. അഷ്റഫലി, ഉമർ പന്നിയൂർ, റീജ്യൻ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം, ഫിനാൻസ് സെക്രട്ടറി മജീദ് താനാളൂർ, വെൽഫെയർ സെക്രട്ടറി ജബ്ബാർ കുനിയിൽ, ഇ.ആർ.ടി കോഓഡിനേറ്റർ റസാക്ക് വയൽക്കര, മൻസൂർ പാലത്ത്, ജാബിർ അലി പത്തനാപുരം, ലത്തീഫ് മാനിപുരം, ജമാൽ ചേകന്നൂർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.