റാബിഗ്: കോൺഗ്രസ് അനുഭാവികളായ പ്രവാസികളെ ഏകോപിപ്പിച്ചുകൊണ്ട് ഒ.ഐ.സി.സി റാബിഗ് ഏരിയ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു. റാബിഗ് ഡോൾഫിൻ റസ്റ്റോറൻ്റിൽ നടന്ന യോഗം ഒ.ഐ.സി.സി റീജ്യണൽ പ്രസിഡന്റ് ഹക്കിം പാറക്കൽ ഉദ്ഘാടനം ചെയ്തു. നിയുക്ത പ്രസിഡന്റ് ഹാരിസ് കക്കോടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഹാരിസ് കക്കോടനെ പ്രസിഡന്റായും ഷംഷാദ് അൽ അമൽ ക്ലിനിക്കിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി ഷാനവാസ് മാമ്പള്ളി, ലിബിൻ അങ്കമാലി, അനസ് പാഴേരി എന്നിവരെയും സെക്രട്ടറിമാരായി സോജൻ ഫ്രാൻസിസ് മണ്ണുത്തി, ഫസലുൽ ഹഖ് വെളിമുക്ക് എന്നിവരെയും നിശ്ചയിച്ചു. ഷാജഹാൻ മാഞ്ചേരി തുവ്വൂരാണ് ട്രഷറർ. കൂടാതെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും മെമ്പർഷിപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാൻ ഏഴംഗ സമിതിയെയും യോഗം തിരഞ്ഞെടുത്തു. മാമദ് പൊന്നാനിയെ മുഖ്യ രക്ഷാധികാരിയായി നിയമിച്ചു.
മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയെ അംഗീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമാണ് കോൺഗ്രസെന്നും പ്രാസംഗികർ കൂട്ടിച്ചേർത്തു. മാമദ് പൊന്നാനി മെയ് ദിന സന്ദേശം നൽകി. പ്രദീപ് പയ്യന്നൂർ, ആസാദ് പോരൂർ, നൗഷാദ് ചാലിയാർ, ജലീഷ് കാളികാവ്, സമീർ കാളികാവ് എന്നിവർ സംസാരിച്ചു. ഷാനവാസ് മാമ്പള്ളി സ്വാഗതവും ഷാജഹാൻ മാഞ്ചേരി തുവ്വൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.