റിയാദ് ഒ.ഐ.സി.സി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പ്രവാസി
പാർലമെന്റി’ൽ ഷാഫി പറമ്പിൽ എം.പി സംസാരിക്കുന്നു
റിയാദ്: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുകയെന്നതായിരുന്നു ഞാൻ ഏറ്റെടുത്ത ആദ്യത്തെ ദൗത്യമെന്നും അതു സംബന്ധമായ പ്രവർത്തനങ്ങളുമായി അവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതായും ഷാഫി പറമ്പിൽ എം.പി പറഞ്ഞു. റിയാദ് ഒ.ഐ.സി.സി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പ്രവാസി പാർലമെന്റി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ കുഞ്ഞി കുമ്പള പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ആമുഖ പ്രസംഗം നടത്തി.
കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഒ.ഐ.സി.സി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, റസാഖ് പൂക്കോട്ടുപാടം, അഡ്വ. എൽ.കെ. അജിത്, മൃദുല വിനീഷ്, ശിഹാബ് കരിമ്പാറ, ഷാജി സോന, ബാലുകുട്ടൻ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപ്പള്ളി, സക്കീർ ദാനത്ത്, ജോൺസൺ മാർക്കോസ്, നാസർ ലെയ്സ്, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്നം എന്നിവർ സംസരിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു. റിയാദ് ഒ.ഐ.സി.സിയുടെ വെബ്സൈറ്റ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിഷാദ് ആലങ്കോട്, സജീർ പൂന്തുറ, ഷുക്കൂർ ആലുവ, മജീദ് ചിങ്ങോലി, റഹ്മാൻ മുനമ്പത്ത്, സലീം അർത്തിയിൽ, മാള മുഹിയുദ്ദീൻ, അശ്റഫ് കീഴ്പുള്ളിക്കര, റഫീഖ് വെമ്പായം, സൈഫ് കായംകുളം, നാദിർഷാ റഹ്മാൻ, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.
ജയൻ കൊടുങ്ങല്ലൂർ, സലാം ഇടുക്കി, നാസർ മാവൂർ, ഹാഷിം പാപ്പിനിശ്ശേരി, സഫീർ ബുർഹാൻ, വി.എം. മുസ്തഫ, ടോം സി. മാത്യു, ഷാജി മഠത്തിൽ, നാസർ വലപ്പാട്, വിൻസന്റ്, ബഷീർ കോട്ടയം, ഉമർ ഷരീഫ്, വഹീദ് വാഴക്കാട്, ഷബീർ വരിക്കാപ്പള്ളി, മാത്യു ജയിംസ്, ബാബുക്കുട്ടി, സിജോ വയനാട്, നസീർ ഹനീഫ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.