ജി​ദ്ദ ഒ.​ഐ.​സി.​സി രാ​ജീ​വ്​ ഗാ​ന്ധി അ​നു​സ്​​മ​ര​ണ​ത്തി​ൽ ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ സം​സാ​രി​ക്കു​ന്നു 

ഒ.​ഐ.​സി.​സി രാ​ജീ​വ്​ ഗാ​ന്ധി അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ഇ​ന്ത്യാ​രാ​ജ്യം ഇ​ന്ന​നു​ഭ​വി​ക്കു​ന്ന ഓ​രോ സാ​ങ്കേ​തി​ക പു​രോ​ഗ​തി​യും സാ​മൂ​ഹി​ക വ​ള​ർ​ച്ച​യും രാ​ജീ​വ് ഗാ​ന്ധി​യു​ടെ അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​ലെ ഭ​ര​ണ​മേ​ന്മ​യു​ടേ​താ​ണെ​ന്നും ഏ​ഴു​വ​ർ​ഷം ഭ​രി​ച്ച ബി.​ജെ.​പി സ​ർ​ക്കാ​റി​ന് ഒ​രു പ​ദ്ധ​തി​യെ​ങ്കി​ലും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​നി​ല്ലെ​ന്നും ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി 30ാം ച​ര​മ​വാ​ർ​ഷി​ക യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, അ​ലി തേ​ക്കു​തോ​ട്, മു​ജീ​ബ് മൂ​ത്തേ​ടം, അ​സ്ഹാ​ബ് വ​ർ​ക്ക​ല, ല​ത്തീ​ഫ് ക​ണ്ണൂ​ർ, സി​യാ​ദ് പ​ത്ത​നം​തി​ട്ട, ഉ​ണ്ണി പാ​ല​ക്കാ​ട്, അ​നി​ൽ ബാ​ബു കോ​ഴി​ക്കോ​ട്, ഉ​മ്മ​ർ കോ​യ, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, സി​ദ്ദീ​ഖ് ചോ​ക്കാ​ട്, അ​ൻ​വ​ർ വാ​ഴ​ക്കാ​ട്, അ​നി​ൽ കു​മാ​ർ ക​ണ്ണൂ​ർ, നാ​സ​ർ കോ​ഴി​ത്തോ​ടി, സ​ഫീ​ർ ചെ​മ്പ​കു​ത്ത്, നൗ​ഷീ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC organized a memorial service for Rajiv Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.