ജിദ്ദ: രാജീവ് ഗാന്ധിയുടെ ജന്മദിനം ലോകമെമ്പാടും സദ്ഭാവന ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സദ്ഭാവന ദിനമായി ആചരിച്ചു. ജിദ്ദയിലെ ശറഫിയ്യ പോസ്റ്റ് ഓഫിസിന് സമീപത്തുള്ള പൊതുപാർക്കിലാണ് സദ്ഭാവന ദിനത്തിന് വേദിയൊരുക്കിയത്. ആക്ടിങ് പ്രസിഡന്റ് അസീസ് ലാക്കൽ, സീനിയർ ഒ.ഐ.സി.സി നേതാവ് സൈഫുദ്ദീൻ വാഴയിൽ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കമാൽ കളപ്പാടൻ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതേതര മൂല്യങ്ങൾ, ദേശീയ ഐക്യം, സഹോദരഭാവം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി സദ്ഭാവന ദിനത്തിൽ ഓർമിപ്പിച്ചു. ഉസ്മാൻ മേലാറ്റൂർ, യു.എം. ഹുസൈൻ മലപ്പുറം, ഫൈസൽ മക്കരപ്പറമ്പ, മുജീബ് കാളികാവ്, പി.കെ നാദിർഷ, ശരീഫ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി സമൂഹത്തിൽ ഐക്യവും സൗഹൃദവും വളർത്തിയെടുക്കുന്നതിനുള്ള നിരവധി പദ്ധതികളുടെ ഭാഗമായാണ് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സദ്ഭാവന ദിനാഘോഷം സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.