മുൻ ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. വീരാൻ കുട്ടിയുടെ അനുശോചന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് സംസാരിക്കുന്നു
അഡ്വ. എം. വീരാൻകുട്ടിയുടെ നിര്യാണം; ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുശോചിച്ചു
റിയാദ്: പൊതുപ്രവർത്തന രംഗത്ത് സജീവമായി ഇടപെടുകയും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്ത അഡ്വ. എം. വീരാൻകുട്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി റിയാദിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കോൺഗ്രസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡൻറും സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടിയുടെ പൊതുപ്രവർത്തന ജീവിതവും സാമൂഹിക ഇടപെടലുകളും യോഗം അനുസ്മരിച്ചു. ജന്മംകൊണ്ട് മലപ്പുറം സ്വദേശിയായിരുന്നെങ്കിലും കർമംകൊണ്ടും പ്രവർത്തനങ്ങളിലൂടെയും കോഴിക്കോടിെൻറ പൊതുസമൂഹത്തിെൻറ ഭാഗമായി മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുസ്മരണ പ്രസംഗങ്ങളിൽ അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡൻറ് മജു സിവിൽ സ്റ്റേഷൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ ഉമർ ഷരീഫ്, സൻജീർ കോലിയോട്ട്, അബൂബക്കർ കോയ, റഫീഖ് എരഞ്ഞിമാവ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റിയാസ് ആസാദ് സ്വാഗതവും ജംഷീർ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു. നാസർ മാവൂർ, ഷിഹാബ് കൈതപൊയിൽ, ഹാറൂൺ കാരക്കുറ്റി, ജോൺ കക്കയം, അസ്ക്കർ മുല്ലവീട്ടിൽ, സിദ്ധീഖ് പന്നിയങ്കര എന്നിവർ നേതൃത്വം നൽകി. അഡ്വ. എം. വീരാൻകുട്ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കുമുണ്ടായ ദുഃഖത്തിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.