മജു സിവിൽ സ്റ്റേഷൻ (വർക്കിങ് പ്രസി.), മുഹമ്മദ് ജംഷീർ ചെറുവണ്ണൂർ (സംഘടന ജന. സെക്ര.), സിദ്ധീഖ് പന്നിയങ്കര (ജീവകാരുണ്യ കൺ.)
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മജു സിവിൽ സ്റ്റേഷൻ (വർക്കിങ് പ്രസി.), മുഹമ്മദ് ജംഷീർ ചെറുവണ്ണൂർ (സംഘടന ജന. സെക്ര.), സഫാദ് അത്തോളി (വൈ. പ്രസി.), ശിഹാബ് കൈതപൊയിൽ (ജന. സെക്ര.), അബ്ദുൽ അസീസ്, സത്താർ കാവിൽ (സെക്രട്ടറിമാർ), സിദ്ദീഖ് പന്നിയങ്കര (ജീവകാരുണ്യ കൺ.), വൈശാഖ് (മീഡിയ കൺ.), സി.കെ. സാദിഖ് (ജോ. ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന നിർവാഹക സമിതി കൺവെൻഷനിൽ വർക്കിങ് പ്രസിഡൻറ് മജു സിവിൽ സ്റ്റേഷൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി കോഓഡിനേറ്റർ റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, നാസർ മാവൂർ, ജില്ല ഭാരവാഹികളായ എം.ടി. ഹർഷാദ്, റഫീഖ് എരഞ്ഞിമാവ്, സൻജീർ കോലിയോട്ട്, ഒമർ ഷരീഫ് എന്നിവർ സംസാരിച്ചു.
അബ്ദു രിഫായി ആമുഖഭാഷണം നിർവഹിച്ചു. ടി. സിദ്ദീഖ് എം.എൽ.എയുടെ ആവശ്യപ്രകാരം വയനാട് പ്രദേശത്തെ നൂറോളം ആദിവാസി കുടുംബങ്ങളുടെ ചോർന്നൊലിക്കുന്ന വീടുകളിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി പോളിത്തീൻ ഷീറ്റുകൾ വാങ്ങുന്നതിനായുള്ള അടിയന്തര സാമ്പത്തിക സഹായം എത്തിച്ചു. ജോലി നഷ്ടപ്പെട്ട് കുടുംബത്തോടൊപ്പം റിയാദിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്ന കോഴിക്കോട് സ്വദേശിയുടെ കുടുംബത്തിലേക്ക് പെരുന്നാൾ കിറ്റുകളും എത്തിച്ചു. സിദ്ദീഖ് പന്നിയങ്കര, മുഹമ്മദ് ഇഖ്ബാൽ, വി.പി. അബ്ദുൽ നാസർ, മുജീബ് റഹ്മാൻ, അബ്ദുൽ കരീം മാവൂർ, അബ്ദുൽ അസീസ്, അബ്ദുൽ മുജീബ്, ജാഫർ കല്ലായി, എസ്.വി. അജ്മൽ ഷബീർ എന്നിവർ നേതൃത്വം നൽകി. സംഘടന ജനറൽ സെക്രട്ടറി മുഹമ്മദ് ജംഷീർ സ്വാഗതവും സെക്രട്ടറി അസ്കർ മുല്ലവീട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.