ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അംഗത്വ കാ​മ്പ​യി​ൻ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല അംഗത്വ കാ​മ്പ​യി​ൻ തു​ട​ങ്ങി

റി​യാ​ദ്​: ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അംഗത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ബ​ത്​​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കാ​മ്പ​യി​ൻ ക​ൺ​വീ​ന​ർ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്​ ജി​ല്ല​യി​ലെ മു​തി​ർ​ന്ന് നേ​താ​വ് മ​ജീ​ദ് ക​ണ്ണൂ​രി​ന്​ ആ​ദ്യ അം​ഗ​ത്വം ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ​ര​മാ​വ​ധി ആ​ളു​ക​ളെ ചേ​ർ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഗ്ലോ​ബ​ൽ മെം​ബ​ർ അ​സ്‌​ക​ർ ക​ണ്ണൂ​ർ, കൃ​ഷ്ണ​ൻ, ഹാ​ഷിം, അ​ബ്ദു​ൽ ഖാ​ദ​ർ ത​ല​ശ്ശേ​രി, നി​യാ​സ്, സ​ജീ​ഷ്, ശ​ശി മ​മ്പ​റം, റി​ജു മ​ധു​കോ​ത്ത്, സു​നീ​ഷ്, അ​ഷ്‌​റ​ഫ് ക​വ്വാ​യി, സു​ജി​ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഹ​രീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും അ​ബ്​​ദു​ല്ല കോ​റ​ളാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Kannur District Membership Campaign Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.