എം.ബി.ബി.എസ് പ്രവേശനം നേടിയ ഷാനിബ ഫർഹാന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫലകം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിക്കുന്നു
ഷാനിബ ഫർഹാന കല്ലുപറമ്പനെ ഒ.ഐ.സി.സി ആദരിച്ചു
റിയാദ്: നീറ്റ് എക്സാമിനേഷനിൽ അഖിലേന്ത്യ തലത്തിൽ മികച്ച റാങ്കോടെ എം.ബി.ബി.എസ് പ്രവേശനം നേടി നാടിന്റെ അഭിമാനമായി മാറിയ ഷാനിബ ഫർഹാന കല്ലുപറമ്പനെ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുമോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫലകം സമ്മാനിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, ജില്ല ട്രഷറർ സാദിഖ്, മുഹമ്മദലി മണ്ണാർക്കാട്, ബഷീർ നിലമ്പൂർ, റഫീഖ് കൊടിഞ്ഞി, ടി.കെ. അഷ്റഫ് പൊന്നാനി, ഷാഫി കൊടിഞ്ഞി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.