സൈഹാത്തിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച ഓണാഘോഷം
സൈഹാത്തിൽ ഒ.ഐ.സി.സി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു
ദമ്മാം: ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യാ സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസജീവിതത്തിെൻറ തിരക്കുകൾക്കിടയിലും മലയാളിത്തനിമയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്നതായിരുന്നു സൈഹാത്തിൽ നടന്ന ഒത്തുചേരൽ. ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യാ റീജണൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം ഓണസന്ദേശം നൽകി. റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, അൻവർ വണ്ടൂർ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
പ്രൗഢഗംഭീരമായി നടന്ന ആഘോഷത്തിൽ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്തു. ആഘോഷത്തിെൻറ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ശ്രദ്ധേയമായി. ഏരിയ പ്രസിഡൻറ് രമേശൻ പാലയ്ക്കലിെൻറ നേതൃത്വത്തിൽ ഒരുക്കിയ വിവിധ രുചിക്കൂട്ടുകൾ സദ്യയെ കൂടുതൽ ആസ്വാദ്യകരമാക്കി.
ഒ.ഐ.സി.സി ദമ്മാം റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി.ടി. ശശി, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി എബി മേലേവിളയിൽ, അസീസ് കുറ്റിയാടി, ഷെരീഫ് ഇടതുരുത്തി, റഹീം പടിഞ്ഞാറങ്ങാടി, നൗഷാദ്, റാസിഫ്, ബഷീർ, ജിനോച്ചൻ, സജ്ജാദ്, രാജീവ്, മുസ്തഫ, സിദ്ദീഖ്, ജയൻ, ജഗദീഷ്, റെജി കുണ്ടറ തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.