ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ വെൽഫെയർ വിങ്ങായ പ്രവാസി സേവന കേന്ദ്ര-ഹെൽപ് ഡെസ്കിന്റെ 11ാമത് വാർഷികം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.‘വോട്ട് ചോരി’ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ മൗനം തുടരുന്ന പിണറായി വിജയൻ ആർ.എസ്.എസിന്റെ അടിമയായി അധഃപതിച്ചെന്നും അയ്യപ്പ സംഗമം എന്ന പ്രഹസന നാടകം കൊണ്ടൊന്നും പവിത്രമായ ശബരിമലയെ അധിക്ഷേപിച്ചതിനു പ്രയശ്ചിത്തമാകില്ലെന്ന് പിണറായി വിജയൻ ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. ഹെൽപ് ഡെസ്ക്ക് ജനറൽ കൺവീനർ അലി തേക്കുതോട് അധ്യക്ഷത വഹിച്ചു.ഒ.ഐ.സി.സി ഭാരവാഹികളായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായി, മനോജ് മാത്യു, ഷരീഫ് അറക്കൽ, നാഷനൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ, കോൺഗ്രസ് നേതാക്കളായ അനൂപ് കാസിം, അഷറഫ് പോരൂർ, കെ.എം.സി.സി നേതാവ് നാസർ വെളിയംകോട് എന്നിവർ ആശംസകൾ നേർന്നു.
ആസാദ് പോരൂർ റീജനൽ കമ്മിറ്റിക്ക് വേണ്ടിയും വിവിധ കമ്മിറ്റി പ്രതിനിധികളും മുഖ്യാതിഥിയെ ഹരാർപ്പണം നടത്തി. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ഹെൽപ് ഡെസ്ക് നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ നന്ദിയും പറഞ്ഞു.സാമൂഹ്യ സേവന രംഗത്തെ സംഭാവനകൾ മുൻനിർത്തി വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പിനുള്ള ഉപഹാരം അൽഅബീർ ഷറഫിയ്യ ജനറൽ മാനേജർ ജലീൽ ആലുങ്ങലും സലാം കൊട്ടേപ്പാറയും ചേർന്ന് അഡ്വ. ബി.ആർ.എം ഷഫീറിൽ നിന്നും സ്വീകരിച്ചു.
എഫ്.എസ്.സി ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ ഷബീർ സുബൈർ ദീൻ, റഫ വാട്ടർ ജനറൽ മാനേജർ പീറ്റർ രാജ്, എൽകോ വേൾഡ് ലോജിസ്റ്റിക്സ് കമ്പനി ജനറൽ മാനേജർ നിസാമുദ്ദീൻ ഇസ്മയിൽ എന്നിവരെയും ആദരിച്ചു.ഒ.ഐ.സി.സിയുടെ സാമൂഹ്യ ക്ഷേമ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹെൽപ് ഡെസ്ക് കൺവീനർ അലി തേക്കുതോട്, തിരുവനന്തപുരം ജില്ല പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ ഷമീർ നദ് വി എന്നിവരെ മുഖ്യാതിഥി അഡ്വ. ബി.ആർ.എം ഷഫീർ പൊന്നാടയണിയിച്ച് ആദരിച്ചു.പ്രിയദർശിനി കലാവേദി കൺവീനർ മിർസ ഷെരീഫിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും ഫിനോം അക്കാദമിയുടെയും ഗുഡ് ഹോപ്പ് അക്കാദമിയുടെയും വിദ്യാർഥികളുടെ നൃത്തനൃത്ത്യങ്ങളും പരിപാടിക്ക് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.