ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റി ബുറൈദയിൽ
സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷം
ബുറൈദ: ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മറ്റി ബുറൈദയിലെ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷ പരിപാടികൾ പ്രസിഡന്റ് അബ്ദുറഹ്മാൻ തിരൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ, വൈസ് പ്രസിഡന്റ് മുജീബ് ഒതായി, നേതാക്കളായ അനസ് ഹമീദ്, നജു കുട്ടമ്പൂർ, ഹമീസ് സ്വലാഹി, സുധീർ കായംകുളം തുടങ്ങിയവർ സംസാരിച്ചു.
മുതിർന്ന പ്രവാസി സജി ജോബ് തോമസ് പ്രവാസ ലോകത്തെ അനുഭവങ്ങളും ഓർമ്മകളും പങ്കിട്ടു. പ്രവാസി മലയാളികൾക്ക് രാജ്യത്ത് അവസരം ഒരുക്കിത്തന്ന സൗദി ഭരണാധികാരികൾക്ക് യോഗം നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.