ഗിരീഷ് ചന്ദ്രദാസ്
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി
ജുബൈൽ: പാലക്കാട് അകത്തേത്തറ അംഗവൽപറമ്പ് കണക്കരപ്പള്ളിയൽ ഗിരീഷ് ചന്ദ്രദാസ് (55) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്: ശാരദ, ഭാര്യ: രേഖ, മകൻ: അഭിരാം. മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻറിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.