നൂപുരധ്വനി ആർട്സ് അക്കാദമി യോഗദിനാചരണം ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ.ടി.ആർ. പ്രഭു ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: അന്താരാഷ്ട്ര യോഗദിനാചരണവുമായി ബന്ധപ്പെട്ട് നൂപുരധ്വനി ആർട്സ് അക്കാദമി ജുബൈലിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ യോഗ പരിശീലക ഡോ. സുമൻയാദവിന്റെ നേതൃത്വത്തിൽ വൻ ജനാവലി യോഗാഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അണിനിരന്ന കൈകൊട്ടിക്കളിയും സൂംബ ഡാൻസും അരങ്ങേറി. ബറാക് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കലാകായിക പ്രകടനങ്ങളും ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ‘പിരമിഡ്’ അഭ്യാസങ്ങളും പരിപാടിക്ക് നിറം പകർന്നു.
ഇന്റർനാഷനൽ ചാമ്പ്യൻസ് സ്പോർട്സ് അക്കാദമി വിദ്യാർഥികളുടെ ജിംനാസ്റ്റിക് - ആയോധന കലാപ്രദർശനങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു. സർഫാസ് ബാബുവിന്റെ ഖുർആൻ പാരായണത്തോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ.ടി.ആർ. പ്രഭു പരിപാടി ഉദ്ഘാടനം ചെയ്തു. നൂപുരധ്വനി ആർട്സ് അക്കാദമി ചെയർമാൻ ഉമേഷ് കളരിക്കൽ, കൺവീനർ പ്രജീഷ് കറുകയിൽ, അക്കാദമി സി.ഒ.ഒ അബ്ദുൽ അസിസ് അൽ ഫർജി, യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി സി.ഇ.ഒ ബദറുദ്ദീൻ, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി മെംമ്പർമാരായ സായി കൃഷ്ണ, മെഹുൽ ചൗഹാൻ, സാമൂഹിക പ്രവർത്തകരായ ലക്ഷ്മണൻ കണ്ടമ്പേത്ത്, ഉണ്ണികൃഷ്ണൻ, ഷാഹിദ ഷാനവാസ്, ധന്യ അനീഷ്, അക്കാദമി പി.ടി.എ സെക്രട്ടറി സഫീന താജ്, ബറാക് സ്കൂൾ പ്രിൻസിപ്പൽ ഹേമ ഷെട്ടി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ജയൻ തച്ചമ്പാറ സ്വാഗതവും കൺവീനർ ഡോ. നവ്യ വിനോദ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.