നൂപുരധ്വനി ആർട്സ് അക്കാദമിയുടെ ‘അരങ്ങേറ്റം 2026’ ഡോ. നീന പ്രസാദ് ചെയ്യുന്നു
. അരങ്ങേറ്റം കുറിച്ച വിദ്യാർഥികളും അക്കാദമി പ്രവർത്തകരും
ജുബൈൽ: നൂപുരധ്വനി ആർട്സ് അക്കാദമി സംഘടിപ്പിച്ച 'അരങ്ങേറ്റം 2026' ജൂൺ 12ന് ജുബൈൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ നടന്നു. അക്കാദമിയിൽ 2024 മുതൽ 2026 വരെയുള്ള കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ ഭരതനാട്യം രണ്ടാം ബാച്ചിലെ പത്ത് വിദ്യാർത്ഥികളാണ് ഈ ചടങ്ങിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ അഭിലാഷ്, ആരാധ്യ അനിൽകുമാർ, അഭിരാമി ആർ.എസ്, നേഹ പ്രജീഷ്, നെഹാരിക ബാലാജി, നിരഞ്ജന ദിലീപ്, നിയ ഉമേഷ്, റിതു ആർ. പിള്ള, ശ്രീഉമയാൽ പ്രവീൺ, സിയ സുനിൽകുമാർ എന്നിവരാണ് കാണികൾക്ക് മുന്നിൽ തങ്ങളുടെ ആദ്യ നൃത്തച്ചുവടുകൾ വെച്ചത്.
പ്രശസ്ത നൃത്തകലാനിധിയും എസ്.എൻ.എ അവാർഡ് ജേതാവുമായ ഡോ. നീന പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മലയാളി പിന്നണി ഗായകൻ അതുൽ നറുകര ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുത്തു. അരങ്ങേറ്റത്തോടനുബന്ധിച്ച് ജുബൈലിലെ വിവിധ കലാകാരന്മാരും നൂപുരധ്വനി ആർട്സ് അക്കാദമിയിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
ദമ്മാം കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തകരായ രഞ്ജിത് വടകര, നാസ് വക്കം, ലക്ഷ്മണൻ കണ്ടമ്പത്, ഷാനവാസ്, ഷമീം നാണത്, അജയൻ കണ്ണൂർ, വിജയൻ പട്ടക്കാര എന്നിവരും നൂപുരധ്വനി ചെയർമാൻ ഉമേഷ് കളരിക്കൽ, കൺവീനർ പ്രജീഷ് കറുകയിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് അരങ്ങേറ്റം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഗിരീഷ് നീരാവിൽ, കൺവീനർ ലിനിഷ പ്രജീഷ് എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.