ജിസാൻ: ദർബിൽ ടാക്സി ഡ്രൈവറായി ജോലിചെയ്തിരുന്ന കൊല്ലം സ്വദേശി നൗഷാദ് സൈനുൽ ആബിദീൻ (55) വൃക്കരോഗം മൂലം ബിൻനാസിർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജിസാനിൽ നിന്നും റിയാദ് വഴി കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ കയറ്റിയയച്ചു.
കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂരിന്റെ മേൽനോട്ടത്തിൽ മരണപ്പെട്ട നൗഷാദിന്റെ സഹോദരങ്ങളായ അബ്ദുൽ സത്താർ, എച്ച്.എസ് അനസ് എന്നിവരുടെ കൂടെ കെ.എം.സി.സി വെൽഫയർ കമ്മിറ്റി അംഗം സിറാജ് പുല്ലൂരാൻപാറയുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തീകരിച്ചത്.
ജിസാൻ വിമാനത്താവളത്തിലെ കാർഗോ കേന്ദ്രത്തിൽ നടന്ന ജനാസ നമസ്കാരത്തിന് മുസ്തഫ സഈദി നേതൃത്വം നൽകി. കെ.എം.സി.സി സൗദി സെക്രട്ടറി ഹാരിസ് കല്ലായി, സാമൂഹിക പ്രവർത്തകരായ നജീബ് പാണക്കാട്, ഹാരിസ് പട്ല, രഹനാസ് (ഐ.സി.എഫ്), ഷംനാസ് തുടങ്ങിയവർ സംബന്ധിച്ചു.
ബുധനാഴ്ച രാവിലെ പത്തു മണിക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ മൃതദേഹം സഹോദരൻ മുഹമ്മദ് ശരീഫിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് വൈകീട്ട് നാലു മണിക്ക് ചെങ്കൂർ മുസ്ലിം ജമാഅത്തിന് കീഴിലുള്ള അമ്പലംകുന്ന് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.