നോർത്ത്​ ജിദ്ദ വ്യവസായിക നഗരം മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്​തപ്പോൾ 

നോർത്ത്​ ജിദ്ദ വ്യവസായിക നഗരം ഉദ്​ഘാടനം ചെയ്​തു

ജിദ്ദ: നോർത്ത്​ ജിദ്ദ വ്യവസായിക നഗരം ഒന്നാംഘട്ടം ഉദ്​ഘാടനം ചെയ്​തു. ചെറുകിട വ്യവസായം, കാർ റിപ്പയറിങ്​ എന്നിവക്കായുള്ള സ്​മാർട്ട്​ സിറ്റിയുടെ ആദ്യഘട്ടമാണ്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ​ ഉദ്​ഘാടനം ചെയ്​തത്​.   15 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ലേബർ സിറ്റി ഉൾക്കൊള്ളുന്ന പദ്ധതിയുടെ രണ്ടാം ഘട്ടവും ഉദ്ഘാടനം ചെയ്തതിലുൾപ്പെടും. മേഖലയിലെ മുൻ‌നിര വികസന പദ്ധതികളിലൊന്നാണ്​ നോർത്ത്​ ജിദ്ദ വ്യവസായിക സിറ്റി.

ചെറുകിട വ്യവസായങ്ങൾക്കും കാർ റിപ്പയറിങ്ങിനുമുള്ള സ്മാർട്ട് സിറ്റി പദ്ധതി ജിദ്ദ യൂനിവേഴ്സിറ്റി റോഡിൽ 50 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ്​ സ്ഥിതിചെയ്യുന്നത്​. പദ്ധതിയുടെ ആദ്യഘട്ടത്തി​ന്റെ വിസ്​തീർണം 10​ ലക്ഷത്തിലധികം ചതുരശ്ര മീറ്ററാണ്​. കാർ റിപ്പയറിങ്​, ചെറുകിട വ്യവസായ, സർവിസ്​ എന്നിവയുടെ 1500 കേന്ദ്രങ്ങളും അടങ്ങിയിരിക്കുന്നു. പീരിയോഡിക്കൽ വാഹന പരിശോധനകേന്ദ്രം, അപകട വിലയിരുത്തൽ കേന്ദ്രം, കാർ ഏജൻസികൾ​ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

സന്ദർശകർക്കും ഉപഭോക്താക്കൾക്കും ഡിജിറ്റൽ പരിവർത്തനത്തിനും വിഷൻ 2030നും ഒപ്പമെത്താൻ കഴിയുന്നവിധത്തിലുള്ള ഓ​ട്ടോമേറ്റഡ്​ സംവിധാനങ്ങളും ഡിജിറ്റൽ, സ്​മാർട്ട്​ ആപ്ലിക്കേഷനുകളും സാ​​​ങ്കേതികവിദ്യകളും സ്​മാർട്ട്​ സി

Tags:    
News Summary - North Jeddah Industrial City Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.